Tuesday April 24th, 2018 - 4:32:am
topbanner

ഓഖി ദുരന്തം: ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെടുത്തു; മരണസംഖ്യ 71 ആയി

Jikku Joseph
ഓഖി ദുരന്തം: ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെടുത്തു; മരണസംഖ്യ 71 ആയി

കൊച്ചി: ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെടുത്തു. കോഴിക്കോട് വടകര ഉള്‍ക്കടലില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി.

ഇതിനിടെ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഗോവന്‍ തീരം വരെ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരച്ചിലില്‍ സഹകരിക്കണമെന്ന് ബോട്ടുടമകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

ഇതിനായി 200 ഓളം ബോട്ടുകള്‍ വിട്ടുനല്‍കണമെന്നും ബോട്ടുടമകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബോട്ടുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഓഖി ദുരന്തത്തില്‍പെട്ട 300 പേരെയാണ് ഇനി കണ്ടെത്താനുള്ളതെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് 265 പേരും കൊല്ലത്തും കൊച്ചിയില്‍ നിന്നും 45 പേരെയും കണ്ടെത്താനുണ്ട്. ഇതില്‍ തിരുവനന്തപുരത്ത് 172 എഫ്.ഐ.ആറും കൊച്ചിയില്‍ 32എണ്ണവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ പുതിയ കണക്കു പ്രകാരം 60 പേരാണ് മരിച്ചത്. 40 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്.

English summary
cyclone okhi one more dead body found1

More News from this section

Subscribe by Email