Monday November 19th, 2018 - 6:39:am
topbanner

കൊച്ചി: ദുബായ്‌ യാത്രക്കാരനില്‍ നിന്നും 10ലക്ഷം രൂപയുടെ നിരോധിച്ച കറന്‍സി നോട്ട് പിടികൂടി

NewsDesk
കൊച്ചി: ദുബായ്‌ യാത്രക്കാരനില്‍ നിന്നും 10ലക്ഷം രൂപയുടെ നിരോധിച്ച കറന്‍സി നോട്ട് പിടികൂടി

കൊച്ചി: അസാധുവാക്കപ്പെട്ട 10 ലക്ഷം രൂപയുടെ കറന്‍സിയുമായി ദുബായില്‍ നിന്നെത്തിയ യാത്രക്കാരനെ പിടികൂടി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

7 ലക്ഷം രൂപയുടെ 1,000 രൂപ നോട്ടുകളും ശേഷിച്ചവ 500 രൂപ നോട്ടുകളുമായിരുന്നു. കറന്‍സി നിരോധിച്ചതിനാല്‍ ഇവ മാറ്റിയെടുക്കാനായി ഇന്ത്യയിലെത്തിച്ചതാണ് നോട്ടുകളെന്നാണ് വിവരം.

25,000 രൂപയില്‍ കൂടുതല്‍ വിമാനത്താവളംവഴി കൊണ്ടുവരാന്‍ കഴിയില്ലെന്നിരിക്കെ വലിയതോതില്‍ പണം കൊണ്ടുവന്നത് കള്ളപ്പണമാണെന്നാണ് നിഗമനം. പ്രവാസികളില്‍ നിന്നും കമ്മീഷന്‍ വ്യവസ്ഥയില്‍ പണം നാട്ടിലെത്തിച്ച് മാറ്റിക്കൊടുക്കുന്ന സംഘത്തിലെ അംഗമാണോ പിടിയിലായതെന്നും സംശയമുണ്ട്.

ട്രെയിനില്‍വെച്ച് പരിചയപ്പെട്ട വീട്ടമ്മയെ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു; യുവാവ് പിടിയില്‍

പ്രമേയം പാസാക്കിയത് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചു; കാണാന്‍ അനുമതി നിഷേധിക്കാന്‍ കാരണം

Read more topics: rupee, currency, note, kochi, airport
English summary
10 lakhs rupees currency note seized in kochi airport
topbanner

More News from this section

Subscribe by Email