topbanner
Friday November 24th, 2017 - 3:49:am
topbanner
Breaking News

നോട്ട് നിരോധനം; ക്ഷേമ പെന്‍ഷനുകളുടെ വിതരണം അവതാളത്തില്‍

RAJANI
നോട്ട് നിരോധനം; ക്ഷേമ പെന്‍ഷനുകളുടെ വിതരണം അവതാളത്തില്‍

തിരുവനന്തപുരം നോട്ട് നിരോധനത്തോടെ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ക്ഷേമ പെന്‍ഷനുകളുടെ വിതരണത്തെ കാര്യമായി ബാധിച്ചു. ആവശ്യത്തിന് കറന്‍സി റിസര്‍വ് ബാങ്ക് ലഭ്യമാക്കാത്തതിനെ തുടര്‍ന്നാണ് ക്ഷേമ പെന്‍ഷനുകളുടെ വിതരണം തടസപ്പെട്ടതെന്ന് ധനമന്ത്രി തോമസ് ഐസക്ക് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആരോപിച്ചു.

പെന്‍ഷന്‍ വീട്ടില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട 16 ലക്ഷം പേര്‍ക്ക് 506.7 കോടി രൂപ സഹകരണബാങ്കുകള്‍ വഴി തിങ്കളാഴ്ച മുതല്‍ നല്‍കിത്തുടങ്ങിയതാണ് ഇത്തരത്തില്‍ തടസപ്പെട്ടത്. ബാക്കി 17.58 ലക്ഷം പേര്‍ക്ക് 548.6 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു നല്‍കിയിരുന്നു.

ട്രഷറിയില്‍നിന്നു പണം കിട്ടിയില്ലെങ്കിലും സഹകരണബാങ്കുകള്‍ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന ക്യാഷ് ബാലന്‍സും പ്രതിദിനവരവും ഉപയോഗിച്ച് കൊടുക്കാവുന്നിടത്തോളം പേര്‍ക്കു പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും ധനവകുപ്പ് വിശദീകരിക്കുന്നു. എങ്കിലും, ഇതു മതിയാകാത്തതിനാല്‍ നിരവധിപ്പേര്‍ക്ക് പെന്‍ഷന്‍ കിട്ടാത്ത സ്ഥിതിയാണുള്ളത്.

കൈവശമുള്ള പണം ഈ ആവശ്യത്തിനു വിനിയോഗിക്കുന്നത് സംഘങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും. ഒരു ദിവസംകൂടി കഴിഞ്ഞാല്‍ ജീവനക്കാര്‍ക്കു ശമ്ബളം നല്‍കുന്നതടക്കമുള്ള ആവശ്യങ്ങളും സഹകരണബാങ്കുകള്‍ക്കുണ്ട്.

 

 

Read more topics: currency, ban, state, pension
English summary
currency ban state pension
topbanner topbanner

More News from this section

Subscribe by Email