topbanner
Tuesday November 21st, 2017 - 7:04:pm
topbanner
Breaking News

തീവ്രമതവാദികള്‍ തീയിട്ടു നശിപ്പിച്ച സ്റ്റുഡിയോയ്ക്കുവേണ്ടി ഫേസ്ബുക്കില്‍ പണപ്പിരിവ്

NewsDesk
തീവ്രമതവാദികള്‍ തീയിട്ടു നശിപ്പിച്ച സ്റ്റുഡിയോയ്ക്കുവേണ്ടി ഫേസ്ബുക്കില്‍ പണപ്പിരിവ്

തളിപ്പറമ്പ്: പര്‍ദ്ദയെ വിമര്‍ശിച്ചതിന്റെ പേരില്‍ തീവ്രമതവാദികള്‍ തീയിട്ടു നശിപ്പിച്ച തളിപ്പറമ്പിലെ റഫീഖിന്റെ സ്റ്റുഡിയോയ്ക്കുവേണ്ടി ഫേസ്ബുക്കില്‍ പണപ്പിരിവ്. ഫ്രീതിങ്കേഴ്‌സ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളുടെ നേതൃത്വത്തിലാണ് റഫീഖിനെ സഹായിക്കാനായി ഫണ്ട് ശേഖരിക്കുന്നത്.

അഞ്ച് ലക്ഷം രൂപയോളം പിരിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. നിരവധി പേര്‍ ഇതിനകം തന്നെ പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാത്ത കടയായിരുന്നതിനാല്‍ സ്റ്റുഡിയോ വീണ്ടും നിര്‍മ്മിക്കാന്‍ റഫീഖിന് ഔദ്യോഗിക സഹായങ്ങള്‍ ഒന്നും ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് അനൗദ്യോഗിക രീതിയില്‍ പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.

'വാട്ടീസ് ഇസ്ലാം' എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയുടെ പേരിലാണ് റഫീഖിന്റെ ജീവനോപാധിയായ സ്റ്റുഡിയോ ഒരുകൂട്ടര്‍ തീയിട്ടു നശിപ്പിച്ചത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Read more topics: Kerala, Muslim, man, studio,
English summary
Crowd-funding to help rebuild Kerala Muslim man's burnt studio
topbanner topbanner

More News from this section

Subscribe by Email