topbanner
Thursday November 23rd, 2017 - 6:10:pm
topbanner
Breaking News

കൊച്ചി; ബസ് യാത്രക്കാരന്റെ ഒന്നരക്കോടി രൂപയുടെ സ്വര്‍ണം നഷ്ടമായി

NewsDesk
കൊച്ചി; ബസ് യാത്രക്കാരന്റെ ഒന്നരക്കോടി രൂപയുടെ സ്വര്‍ണം നഷ്ടമായി

കൊച്ചി: ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന രാജസ്ഥാന്‍ സ്വദേശിയുടെ ഒന്നരക്കോടി രൂപയുടെ സ്വര്‍ണം നഷ്ടമായതായി പരാതി. ബംഗലൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് വരവേയാണ് സ്വര്‍ണം നഷ്ടപ്പെട്ടതെന്ന് ഇയാള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കൊച്ചിയിലെ സ്വര്‍ണാഭരണ ശാലകളില്‍ വിതരണത്തിനായി ബെംഗളുരില്‍ നിന്നും കൊണ്ടുവന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സ്വര്‍ണാഭരണങ്ങള്‍ പേപ്പര്‍ ബോക്‌സിലാക്കി ബാഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നെന്ന് യാത്രക്കാരനായ മഹേഷ് പറഞ്ഞു.

യാത്രയ്ക്കിടെ മഹേഷ് ഉറങ്ങിപ്പോയി. ആലുവ അത്താണി പിന്നിട്ടപ്പോഴാണ് ഉറക്കമുണര്‍ന്നത്. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോള്‍ സ്വര്‍ണം സൂക്ഷിച്ച പൊതി കാണാനില്ലായിരുന്നുവെന്നാണ് പരാതി.

ഇതേതുടര്‍ന്ന് ആലുവ ബൈപ്പാസില്‍ ബസ് നിര്‍ത്തിയ ശേഷം ആലുവ പൊലീസില്‍ വിവരമറിയിച്ചു. പ്രിന്‍സിപ്പള്‍ എസ്.ഐ പി.എ. ഫൈസലിന്റെ നേതൃത്വത്തില്‍ യാത്രക്കാരെ വിശദമായി പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്താനിയില്ല.

അതേസമയം ഇത്രയധികം സ്വര്‍ണം കൊണ്ടുവരുന്നയാള്‍ ബാഗ് ബെര്‍ത്തില്‍ സൂക്ഷിച്ച ശേഷം ഉറങ്ങിയെന്ന് പറയുന്നത് പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.

Read more topics: Gold, kochi, bus
English summary
Gold worth Rs 1 crore looted from kochi bus
topbanner topbanner

More News from this section

Subscribe by Email