Tuesday May 21st, 2019 - 8:20:pm
topbanner
topbanner

ഏറ്റുമാനൂരില്‍ വീട്ടു ജോലിക്കെത്തിയ മധ്യവയസ്‌കയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി: കൊലപാതകം നടത്തിയെന്ന് വിളിച്ച് പറഞ്ഞ ശേഷം പ്രതി രക്ഷപെട്ടു

JB
ഏറ്റുമാനൂരില്‍ വീട്ടു ജോലിക്കെത്തിയ മധ്യവയസ്‌കയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി: കൊലപാതകം നടത്തിയെന്ന് വിളിച്ച് പറഞ്ഞ ശേഷം പ്രതി രക്ഷപെട്ടു

ഏറ്റുമാനൂര്‍: വീട്ടുജോലിയ്ക്കായി വിളിച്ചു വരുത്തിയ മധ്യവയസ്‌കയെ വീടിനുള്ളില്‍ കൊലപ്പെടുത്തിയിട്ട ശേഷം വീട്ടുജോലിക്കാരനായ പ്രതി രക്ഷപെട്ടു. വയോധികയെ കൊലപ്പെടുത്തിയതായി അയല്‍വാസികളെ വിളിച്ചറിയിച്ച ശേഷമാണ് പ്രതി സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടത്. സംഭവത്തിനു ശേഷം രക്ഷപെട്ട പ്രതിയ്ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഏറ്റുമാനൂര്‍ വിമല ആശുപത്രിയ്ക്ക് സമീപം പാദുവ സ്വദേശി ടോമിയുടെ വീട്ടിലാണ് കട്ടച്ചിറ കടവില്‍ ഹൗസില്‍ ഉഷാകുമാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ വീട്ടില്‍ ഉഷാകുമാരിയെ ജോലിയ്ക്കായി എത്തിച്ച ഏറ്റുമാനൂര്‍ സ്വദേശിയായ പ്രഭാകരനാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ഏറ്റുമാനൂര്‍ വിമല ആശുപത്രിയ്ക്ക് സമീപത്തെ വീടിനുള്ളില്‍ ഒരാളെ കൊലപ്പെടുത്തിയിട്ടിരിക്കുന്നതായി താന്‍ ജോലി ചെയ്യുന്ന മറ്റൊരു വീട്ടില്‍ പ്രഭാകരന്‍ വിളിച്ചു പറയുകയായിരുന്നു. ഈ വീട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ഉഷാകുമാരിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസ് പ്രതിയ്ക്കായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

പ്രദേശത്തെ അഞ്ചോളം വീടുകളില്‍ പാര്‍ടൈം ആയി ജോലി ചെയ്യുകയാണ് ഉഷാകുമാരി. ഇന്നലെ രാവിലെ വിമല ആശുപത്രിയ്ക്ക് സമീപത്തെ ടോമിയുടെ വീട്ടില്‍ ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രഭാകരന്‍ ഉഷാകുമാരിയെ വിളിച്ചു വരുത്തുകയായിരുന്നു. ടോമി വിദേശത്തായതിനാല്‍ പ്രഭാകരനാണ് വീട്ടിലെ ജോലികളെല്ലാം നോക്കുന്നത്. ഇവരെ ഇവിടെ ജോലിയ്ക്കായി വിളിച്ചു വരുത്തിയ ശേഷം പ്രഭാകരന്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. ഉഷാകുമാരിയുടെ മൃതദേഹം അടുക്കള ഭാഗത്തായാണ് കിടക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ഇവര്‍ ഈ വീട്ടില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
ജില്ലാ പൊലീസ് മേധാവി ഹരിശ്ങ്കര്‍, ഡിവൈഎസ്പി ആര്‍.ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

 

Read more topics: crime, in ettumanoor ,
English summary
crime in ettumanoor
topbanner

More News from this section

Subscribe by Email