Friday November 16th, 2018 - 11:26:am
topbanner

ബഹ്‌റൈനില്‍ സെക്‌സ് റാക്കറ്റ്; മലയാളി പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ഇന്റര്‍പോളിന്റെ സഹായംതേടി

NewsDesk
ബഹ്‌റൈനില്‍ സെക്‌സ് റാക്കറ്റ്; മലയാളി പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ഇന്റര്‍പോളിന്റെ സഹായംതേടി

കൊച്ചി: സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ അകപ്പെട്ട് ബഹ്‌റൈനില്‍ ഫ് ളാറ്റില്‍ കുടുങ്ങിയ മലയാളി പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം അഭ്യര്‍ഥിച്ചു.

ജോലിക്കെന്ന പേരില്‍ വിദേശത്ത് എത്തിച്ച ഏതാണ്ട് 16ഓളം പെണ്‍കുട്ടികളാണ് ഫ് ളാറ്റില്‍ കുടുങ്ങിക്കിടക്കുന്നത്. 'ഓപ്പറേഷന്‍ ബിഗ് ഡാഡി' സംഘം പിടികൂടിയ ജോഷി ഉള്‍പ്പെടെയുള്ള ഏതാനുംപേരില്‍ നിന്നാണ് സെക്‌സ് റാക്കറ്റിനെക്കുറിച്ച് ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.

പിന്നീട് നടത്തിയ അന്വേഷമത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരായ അബ്ദുല്‍ നാസര്‍, ഷാജിദ എന്നിവരെ പോലീസ് തന്ത്രപൂര്‍വം കുടുക്കി. ഇവരാണ് ബഹ്‌റൈനിലെ ഫ് ളാറ്റില്‍ കുടുങ്ങിയവരെക്കുറിച്ച് പോലീസിനെ ധരിപ്പിച്ചത്. 80,000 മുതല്‍ ഒരു ലക്ഷം രൂപവരെ വിസയ്ക്കായി വാങ്ങിയ ശേഷമായിരുന്നു സ്ത്രീകളെ വിദേശത്തേക്ക് അയച്ചിരുന്നതെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.

മണിക്ക് വിഷബാധയേറ്റത് മദ്യസല്‍ക്കാരത്തിനുശേഷമെന്ന് പോലീസ്

അല്‍ഫോന്‍സിന്റെ വാഴക്കുലയും തരംഗമാകുന്നു

കോഴിക്കോട് മദ്യപിച്ചു ഫിറ്റായ അധ്യാപികയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

സീരിയല്‍ നടി ശില്‍പയുടെ മരണം; അന്വേഷണം അട്ടിമറിച്ചതായി മാതാപിതാക്കള്‍

 

 

English summary
Bahrain sex racket; Crime Branch seeks helps to Interpol
topbanner

More News from this section

Subscribe by Email