Wednesday December 12th, 2018 - 7:20:am
topbanner

അവര്‍ കത്തിച്ചത് എകെജി യുടെ സമരപന്തല്‍: സി.ആര്‍ നീലകണ്ഠന്‍

rajani v
അവര്‍ കത്തിച്ചത് എകെജി യുടെ സമരപന്തല്‍: സി.ആര്‍ നീലകണ്ഠന്‍

എകെജി ജീവിച്ചിരിപ്പുണ്ടെങ്കില്‍ കീഴാറ്റൂരിലെ സമര പന്തല്‍ അദ്ദേഹം സംരക്ഷിക്കുമായിരുന്നെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സിആര്‍ നീലകണ്ഠന്‍ പറഞ്ഞു. ജനകീയ സമരങ്ങളോടൊപ്പം കൊടിയുടെ നിറം നോക്കാതെ നിലകൊണ്ട എകെജി യുടെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ ജനങ്ങളുടെ സമര പന്തല്‍ കത്തിക്കുക വഴി എകെജി യെയും അദ്ദേഹത്തിന്റെ സമര ചരിത്രത്തേയും നിരാകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കീഴാറ്റൂരിലെ സമരം മണ്ണും ജലവും പ്രകൃതിയും സംരക്ഷിക്കാനുള്ളതായതിനാല്‍ കേരളീയ പൊതു സമൂഹം ഈ സമരംഏറ്റെടുക്കേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക മുന്നേറ്റത്തിന്റെ നേതൃത്വം തങ്ങള്‍ക്കാണെന്ന് ഊറ്റം കൊള്ളുന്നവര്‍ കീഴാറ്റൂരിലെ സമരം പുറത്തു നിന്നു വന്നവരാണ് നടത്തുന്നതെന്ന് ആരോപിക്കുമ്പോള്‍ സീതാറാം യെച്ചൂരി മുതല്‍ കെ.കെ.രാഗേഷ് വരെയുള്ളവര്‍ എങ്ങനെയാണ് മഹാരാഷ്ട്രയിലെ കര്‍ഷക മുന്നേറ്റത്തിന്റെ മുന്‍പന്തിയില്‍ നിലകൊണ്ടതെന്ന് വിശദീകരിക്കേണ്ടതുണ്ട്.

കൂടാതെ ശിവസേന മുതല്‍ മാവോയിസ്റ്റുകള്‍ വരെ അണിനിരന്ന പോരാട്ടമാണ് മഹാരാഷ്ട്രയില്‍ നടന്നതെന്ന കാര്യവും മറക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് ഭരണമുള്ളിടത്ത് ജന വിരുദ്ധ രാഷ്ട്രീയവും തങ്ങള്‍ ദുര്‍ബ്ബലമായിടങ്ങളില്‍ ജനപക്ഷ രാഷ്ട്രീയവും സ്വീകരിക്കുന്ന സിപിഎം ന്റെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

 

Read more topics: cr neelakandan, akg, samarapanthal
English summary
cr neelakandan akg samarapanthal
topbanner

More News from this section

Subscribe by Email