topbanner
Tuesday November 21st, 2017 - 6:10:am
topbanner
Breaking News

മന്ത്രിസഭായോഗം ആരംഭിച്ചു; ബഹിഷ്‌കരണവുമായി സിപിഐ മന്ത്രിമാര്‍

NewsDesk
മന്ത്രിസഭായോഗം ആരംഭിച്ചു; ബഹിഷ്‌കരണവുമായി സിപിഐ മന്ത്രിമാര്‍

തിരുവനന്തപരം: മന്ത്രി തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭായോഗം സിപിഐ ബഹിഷ്‌കരിച്ചു. മന്ത്രി രാജിവെക്കാതെ കടിച്ചുതൂങ്ങുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം.

സിപിഐയുടെ നാലു മന്ത്രിമാരും മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. മന്ത്രി രാജി നീട്ടിക്കൊണ്ടുപോകുന്നതിലുള്ള കടുത്ത അതൃപ്തിയാണ് ബഹിഷ്‌കരണത്തിലൂടെ സിപിഐ പ്രകടിപ്പിച്ചത്.

മന്ത്രിസഭാ യോഗത്തിനുശേഷം മന്ത്രി രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. മന്ത്രിയുടെ രാജിയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് മുഖ്യമന്ത്രിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read more topics: CPI, Cabinet, Thomas Chandy
English summary
CPI boycotts Cabinet meet attended by Thomas Chandy
topbanner topbanner

More News from this section

Subscribe by Email