Friday May 25th, 2018 - 8:17:am
topbanner

പോലീസ് സ്‌റ്റേഷനില്‍നിന്നും ഇറക്കിക്കൊണ്ടുപോയ പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ തിരികെ എത്തിച്ചു

NewsDesk
പോലീസ് സ്‌റ്റേഷനില്‍നിന്നും ഇറക്കിക്കൊണ്ടുപോയ പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ തിരികെ എത്തിച്ചു

കോഴിക്കോട്: പോലീസ് സ്റ്റേഷനില്‍ കയറി ബലമായി ഇറക്കിക്കൊണ്ടുപോയ പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ തിരികെ എത്തിച്ചു ശിവജി സേന പ്രവര്‍ത്തകരെ വീടിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയെയാണ് തിരികെ സ്റ്റേഷനിലെത്തിച്ചത്.

ഇന്നലെയാണ് പേരാമ്പ്ര സ്റ്റേഷനില്‍ കയറി ബോംബേറ് കേസില്‍ പ്രതിയായ സി.പി.എം സജീവപ്രവര്‍ത്തകന്‍ സുധാകരനെ സി.പി.എം പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയത്. സംഭവത്തില്‍ പോലീസ് പതിനഞ്ചു പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

സംഭവം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുകയും പോലീസ് കേസെടുക്കുകയും ചെയ്തതോടെയാണ് പ്രതിയെ തിരികെ സ്റ്റേഷനില്‍ ഹാജരാക്കിയത്. വിഷു ദിനത്തില്‍ പ്രദേശത്ത് സി.പി.എം, ശിവജി സേന പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ വ്യാപകമായി ആക്രമണം നടന്നിരുന്നു.

Read more topics: cpm, perambra, police
English summary
bomb case; cpm worker surrenders in perambra police station

More News from this section

Subscribe by Email