Saturday February 23rd, 2019 - 7:20:pm
topbanner

കാസര്‍കോട് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഗള്‍ഫില്‍ നിന്നെത്തിയിട്ട് മൂന്നു ദിവസം മാത്രം

NewsDesk
കാസര്‍കോട് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഗള്‍ഫില്‍ നിന്നെത്തിയിട്ട് മൂന്നു ദിവസം മാത്രം

മഞ്ചേശ്വരം: കാസര്‍കോട് ഉപ്പളയില്‍ കൊല്ലപ്പെട്ട സി.പി.എം. പ്രവര്‍ത്തകന്‍ അബ്ദുള്‍ സിദ്ദിഖ് ഖത്തറില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയിട്ട് മൂന്നുദിവസം മാത്രം. ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലിലാണ് സിദ്ദിഖിനെ കൊലപ്പെടുത്തിയത്.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ സിദ്ദിഖിനെ നാട്ടുകാര്‍ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികളെക്കുറിച്ച് സൂചന കിട്ടിയതായി പോലീസ് വ്യക്തമാക്കി.

ബിജെപി ജില്ലാ നേതാവ് വത്സരാജിന്റെ മരുമകന്‍ അശ്വതിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് സൂചന. പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് സി.പി.എം. ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Viral News

Read more topics: cpm, kasaragod
English summary
cpm worker hacked to death in kasaragod
topbanner

More News from this section

Subscribe by Email