Friday May 25th, 2018 - 8:16:am
topbanner

സിപിഎം നേതാവിനെ കൊലപ്പെടുത്തിയത് നാലുപേര്‍ ചേര്‍ന്ന്; പ്രതിപ്പട്ടികയില്‍ ഇവര്‍

NewsDesk
സിപിഎം നേതാവിനെ കൊലപ്പെടുത്തിയത് നാലുപേര്‍ ചേര്‍ന്ന്; പ്രതിപ്പട്ടികയില്‍ ഇവര്‍

കണ്ണൂര്‍: മാഹിയില്‍ സിപിഎം നേതാവിനെ കൊലപ്പെടുത്തിയത് നാലുപേര്‍ ചേര്‍ന്നാണെന്ന് പോലീസ്. ഒപി രജീഷ്, മസ്താന്‍ രാജേഷ്, മഗ്നീഷ്, കാരിക്കുന്നേല്‍ സുനി എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പോലീസ് പ്രതിപ്പട്ടികയിലുള്ളത്.

സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും മുന്‍ മാഹി നഗരസഭാ അംഗവുമായിരുന്ന ബാബു കണ്ണിപ്പൊയില്‍ ആണ് കഴിഞ്ഞദിവസം രാത്രി വെട്ടേറ്റ് മരിച്ചത്. ബൈക്കില്‍ വീട്ടിലേക്ക് പോകുബോള്‍ പള്ളൂര്‍ കോയ്യോടന്‍ കോറോത്ത് റോഡില്‍ വെച്ചാണ് ഒരു സംഘം ബാബുവിനെ ആക്രമിച്ചത്.

സംഭവത്തിന് പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ആറംഗ സംഘമാണ് ഇതിന് പിന്നലെന്നാണ് സൂചന.

Read more topics: cpm, worker, babu, murder, mahe
English summary
cpm worker babu murdered in mahe

More News from this section

Subscribe by Email