Friday November 16th, 2018 - 4:41:am
topbanner

കര്‍ക്കടകത്തില്‍ രാമായണ മാസാചരണം സംഘടിപ്പിക്കാന്‍ സിപിഎം ഒരുങ്ങുന്നു

NewsDesk
കര്‍ക്കടകത്തില്‍ രാമായണ മാസാചരണം സംഘടിപ്പിക്കാന്‍ സിപിഎം ഒരുങ്ങുന്നു

തിരുവനന്തപുരം: കര്‍ക്കടകത്തില്‍ നടത്തുന്ന രാമായണ മാസാചരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഎം ഒരുങ്ങുന്നു.

അടുത്തിടെ രൂപീകരിച്ച സംസ്‌കൃതസംഘത്തിന്റെ നേതൃത്വത്തിലായിരിക്കും സംസ്ഥാനമെമ്പാടും പരിപാടികള്‍ സംഘടിപ്പിക്കുക. ഇതിന്റെ ഭാഗമായി രാമായണപ്രഭാഷണങ്ങള്‍, ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവ നടത്തും. 25നു തിരുവനന്തപുരത്തു സംസ്ഥാനതല സെമിനാറുണ്ട്.

ക്ഷേത്രങ്ങളിലും ഹിന്ദു ആഘോഷ വേളകളിലും ബിജെപി കടന്നുകയറുന്നത് ഒഴിവാക്കാനാണ് സിപിഎം നേതൃത്വത്തിന്റെ ശ്രമം. നേരത്തെ ശ്രീകൃഷ്ണജയന്തിദിനത്തില്‍ ശോഭായാത്ര നടത്തിയത് സിപിഎമ്മിനെ വിവാദത്തിലാക്കിയെങ്കിലും വോട്ടുബാങ്ക് ലക്ഷ്യമിട്ട് സിപിഎം നടത്തിയ നീക്കം വിജയകരമായിരുന്നു.

സംസ്‌കൃത അധ്യാപകര്‍, പണ്ഡിതര്‍, ആ ഭാഷയോടു താല്‍പര്യമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നതാണു സിപിഎമ്മിന്റെ സംസ്‌കൃത സംഘം. നിരൂപകനും എഴുത്തുകാരനുമായ സുനില്‍ പി.ഇളയിടം ഉള്‍പ്പെടെയുള്ളവര്‍ വിവിധ ജില്ലകളിലെ പരിപാടികളില്‍ പങ്കെടുക്കും.

അതേസമയം, സിപിഎം രാമായണമാസാചരണം സംഘടിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നാണു സംസ്‌കൃതസംഘത്തിന്റെ ചുമതലയുള്ള സംസ്ഥാനകമ്മിറ്റി അംഗം വി.ശിവദാസന്‍ പ്രതികരിച്ചത്. എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളവര്‍ നടത്തുന്ന കാര്യങ്ങള്‍ക്കു പാര്‍ട്ടിയുടെ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

Read more topics: cpm, celebrate, ramayanam, kerala
English summary
cpm to celebrate ramayana month in kerala
topbanner

More News from this section

Subscribe by Email