Tuesday April 24th, 2018 - 8:18:am
topbanner

സി.പി.എം സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍ തൃശൂരില്‍

Jikku Joseph
സി.പി.എം സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍ തൃശൂരില്‍

തൃശൂര്‍: സി.പി.എം സംസ്ഥാന സമ്മേളനം ഇന്ന് തൃശൂരില്‍ തുടങ്ങും. 37 വര്‍ഷത്തിനു ശേഷം തൃശൂര്‍ വേദിയൊരുക്കുന്ന സമ്മേളനത്തിന് ഒരുക്കം പൂര്‍ത്തിയായി. വയലാറില്‍ നിന്ന് ആനത്തലവട്ടം ആനന്ദന്റെ നേതൃത്വത്തിലുള്ള കൊടിമര ജാഥയും കയ്യൂരില്‍നിന്ന് എം.വി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള പതാക ജാഥയും തൃശൂരിലെത്തും.

തെക്കന്‍ ജില്ലകളില്‍നിന്നുള്ള ദീപശിഖകള്‍ ജില്ലയില്‍ പ്രവേശിച്ചു. വടക്കന്‍ ജില്ലകളില്‍നിന്നുള്ള ദീപശിഖകള്‍ ബുധനാഴ്ച രാവിലെ 11-ന് ചെറുതുരുത്തി വഴി എത്തും. പാലക്കാട് ഭാഗത്തുനിന്നുള്ളവ ഉച്ചക്ക് രണ്ടിന് വാണിയംപാറ വഴിയാണ് എത്തുന്നത്. ബുധനാഴ്ച വൈകീട്ട് പൊതുസമ്മേളന സ്ഥലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപശിഖ തെളിയിക്കും. സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍ പതാകയുയര്‍ത്തും.

പ്രതിനിധി സമ്മേളനം നടക്കുന്ന സംഗീത നാടക അക്കാദമി റീജനല്‍ തിയറ്ററില്‍ വ്യാഴാഴ്ച രാവിലെ 10ന് ?വി.എസ് അച്യുതാനന്ദന്‍ പതാകയുയര്‍ത്തും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. 25 വരെയാണ് സമ്മേളനം. 25ന് ഉച്ചകഴിഞ്ഞ് കാല്‍ ലക്ഷം പേരുടെ വളന്റിയര്‍ മാര്‍ച്ചും തുടര്‍ന്ന് രണ്ട് ലക്ഷം പേര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും.

സമ്മേളനവേദിയായ റീജനല്‍ തിയറ്ററിന്റെ ചുമരുകള്‍ ചെങ്കോട്ടയെ അനുസ്മരിപ്പിക്കുന്ന വിധം അലങ്കരിച്ചിട്ടുണ്ട്. രാമനിലയം മുതലുള്ള മതിലിനെ രൂപമാറ്റം വരുത്തിയിരിക്കുകയാണ്. രാമനിലയത്തിനു മുന്നില്‍ വെള്ളച്ചാട്ടവും ഒരുക്കിയിട്ടുണ്ട്. സിനിമാ, ആര്‍ട് ഡയറക്ടര്‍മാരുടെ സഹായത്തോടെയാണ് ഈ ചിത്രീകരണം. റീജനല്‍ തിയറ്ററില്‍ കൂടിയാലോചനാമുറികളും ഒരുക്കിയിട്ടുണ്ട്. കെ.എം മാണിയുടെ എല്‍.ഡി.എഫ് പ്രവേശനം സി.പി.ഐയുടെ എതിര്‍പ്പുമൂലം ചര്‍ച്ചയായിരിക്കെ രണ്ടു പേരും ഒരുമിച്ചു സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ വേദി പങ്കിടും.

English summary
cpm state conference beging today in thrissur

More News from this section

Subscribe by Email