Monday November 19th, 2018 - 8:04:pm
topbanner

നാടിനു കാവല്‍; കീഴാറ്റൂരില്‍ സമരപ്പന്തലുമായി സിപിഎമ്മും; സംഘര്‍ഷ സാധ്യത

NewsDesk
നാടിനു കാവല്‍; കീഴാറ്റൂരില്‍ സമരപ്പന്തലുമായി സിപിഎമ്മും; സംഘര്‍ഷ സാധ്യത


തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍കിളികളുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട സമരം ആരംഭിക്കുന്നതിന്റെ പിന്നാലെ നാടിനു കാവല്‍ എന്ന പേരില്‍ സിപിഎമ്മും സമരത്തിലേക്ക്.

വയല്‍കിളികള്‍ക്കെതിരെയാണ് സിപിഎം സമരം നടത്തുക. എവിടെ സമരപ്പന്തല്‍ സ്ഥാപിക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇതിന്റെ ഭാഗമായി 24ന് വൈകിട്ട് കിഴാറ്റൂര്‍ ഇഎംഎസ് സ്മാരക വായനശാല കേന്ദ്രീകരിച്ച് മൂവായിരത്തോളം പേര്‍ പങ്കെടുക്കുന്ന പ്രകടനം തളിപ്പറമ്പ് ടൗണിലേക്കു നടത്തും.

തുടര്‍ന്ന് ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന ജനകീയ കണ്‍വന്‍ഷനില്‍ ജില്ലയിലെ എംഎല്‍എമാരും സംസ്ഥാന നേതാക്കളും പങ്കെടുക്കും. ബൈപ്പാസിനു വേണ്ടി ഭൂമി വിട്ടു നല്‍കിയവരെയും സമരത്തില്‍ പങ്കെടുപ്പിക്കും.

25ന് വയല്‍ കിളികളുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ടൗണില്‍നിന്നു രണ്ടായിരം പേരെ പങ്കെടുപ്പിച്ചു കീഴാറ്റൂരിലേക്കു പ്രകടനം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. തുടര്‍ന്ന് ആരംഭിക്കുന്ന രണ്ടാം ഘട്ട സമരം ഉദ്ഘാടനത്തില്‍ വി.എം. സുധീരന്‍, സുരേഷ് ഗോപി എന്നിവരെ പങ്കെടുപ്പിക്കാനാണു തീരുമാനം. പാര്‍ട്ടി ഗ്രാമമായ ഇവിടെ സിപിഎമ്മിന്റെ സമരവും ആരംഭിക്കുന്നതോടെ കീഴാറ്റൂര്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീളുകയാണ്.

Read more topics: cpm, keezhattoor, vayal kilikal
English summary
cpm protest against keezhattoor vayal kilikal
topbanner

More News from this section

Subscribe by Email