Wednesday November 21st, 2018 - 9:25:am
topbanner

ത്രിപുരയില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചു; തിരുത്താന്‍ ഏറെയുണ്ടെന്ന് എം എ ബേബി

NewsDesk
ത്രിപുരയില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചു; തിരുത്താന്‍ ഏറെയുണ്ടെന്ന് എം എ ബേബി

ന്യൂഡല്‍ഹി: ത്രിപുരയില്‍ സിപിഎം തോറ്റതിന് പിന്നില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോയതുകൊണ്ടുമാത്രമല്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.

സിപിഎമ്മിന്റെ ജനസ്വാധീനത്തിലും ഇടിവുവന്നു. തിരുത്തേണ്ട ഒരുപാടു പോരായ്മകളുണ്ടായി. തോല്‍വിയില്‍നിന്നു പാഠം ഉള്‍ക്കൊണ്ടു പാര്‍ട്ടി നേതാക്കള്‍ പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരുത്തണമെന്നും ബേബി പറഞ്ഞു.

ത്രിപുരയില്‍ വലിയതോതിലുള്ള വികസന പ്രവര്‍ത്തനം ഉണ്ടായിട്ടില്ല. ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളോ ആധുനിക വ്യവസായ സംരംഭങ്ങളോ ത്രിപുരയില്‍ ഉണ്ടായില്ലെന്നു കുറ്റപ്പെടുത്തിയ ബേബി തൊഴില്‍ മേഖലകളിലും ത്രിപുര പിന്നിലാണെന്നും പറഞ്ഞു. യുവാക്കളെ വിശ്വാസത്തിലെടുക്കാന് സിപിഎമ്മിനും ഇടതുമുന്നണിക്കും കഴിഞ്ഞോ ഇല്ലയോ എന്നത് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

36% വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്കു പോയപ്പോള്‍ എന്തുകൊണ്ട് അതില്‍ കുറേ വോട്ടെങ്കിലും സിപിഎമ്മിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം ചോദിച്ചു.

കേരളത്തിലെ സംഘപരിവാര്‍ ഭീഷണിയെ ഇനിയും ഉദാസീനതയോടെ കാണാന്‍ കഴിയില്ല. അതേസമയം, ബേബി കോണ്‍ഗ്രസ് സഹകരണമാണു ബിജെപിയെ തടയാന്‍ ഉള്ള പോംവഴിയെന്ന വാദവും തള്ളുന്നു.

സ്വന്തം വോട്ടുകള്‍ ബിജിപിയിലേക്ക് ഒലിച്ചുപോകുന്നതു തടയാന്‍ അവര്‍ക്കു സാധിക്കുന്നില്ല. മൃദു ഹിന്ദുത്വ സമീപനമാണു മറ്റൊരു പ്രശ്‌നം. ഫാസിസത്തെ തടയുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അറച്ചുനില്‍ക്കുകയാണെന്നും അതുകൊണ്ടു കോണ്‍ഗ്രസിനെ അഭയ പ്രസ്ഥാനമായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read more topics: cpm, ma baby, tripura
English summary
cpm pb member ma baby over tripura defeat
topbanner

More News from this section

Subscribe by Email