Thursday November 15th, 2018 - 8:33:am
topbanner

സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടാന്‍ നോക്കണ്ട: പി. ജയരാജന്‍

Anju NC
സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടാന്‍ നോക്കണ്ട: പി. ജയരാജന്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനുത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ വിമര്‍ശനവുമായി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജരാജന്‍. സിബിഐയെ കാണിച്ച് ആരും സിപിഎമ്മിനെ വിരട്ടാന്‍ നോക്കേണ്ടെന്നും ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേസില്‍ സിപിഎമ്മിന് ഒന്നും മറച്ചു വെക്കാനില്ലെന്ന നിലപാട് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയതാണ്. സംഭവം നടന്നയുടന്‍ പാര്‍ട്ടി കൊലപാതകത്തെ അപലപിച്ചിരുന്നു. കുറ്റകൃത്യം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പോലീസിനോടും ആവശ്യപ്പെട്ടിരുന്നു. കേസില്‍ ഗൂഢാലോചനയുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയായിരുന്നു. അതിനിടെയാണ് കോടതി സിബിഐക്ക് കേസ് വിട്ടത്. കേസ് ഇനി സിബിഐ അന്വേഷിക്കട്ടേയെന്നും ജയരാജന്‍ പറഞ്ഞു.

ചുവപ്പ് ഭീകരതയെന്നു പറഞ്ഞ് സിപിഎമ്മിനെ തകര്‍ക്കാന്‍ ആര്‍എസ്എസും സംഘപരിവാറും രംഗത്തുണ്ട്. അവര്‍ക്കൊപ്പം ചില വലതുപക്ഷ മാധ്യമങ്ങളും രംഗത്തിറങ്ങിയിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു. സിപിഎമ്മിനെ ഇല്ലാതാക്കാമെന്ന വ്യാമോഹം നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
cpm not feared in cbi enquiry: p jayarajan
topbanner

More News from this section

Subscribe by Email