Tuesday May 21st, 2019 - 1:04:pm
topbanner
topbanner

സി.പി.എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച സംഭവം: പ്രതികള്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും

RA
സി.പി.എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച സംഭവം: പ്രതികള്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും

തൃശൂര്‍: ഞമനേങ്ങാട് വായനശാലക്കു മുമ്പില്‍ സി.പി.എം പ്രവര്‍ത്തകരെ കുത്തിയും വെട്ടിയും കൊല്ലാന്‍ ശ്രമിച്ച നാലു പ്രതികള്‍ക്ക് മൂന്നുവര്‍ഷം കഠിനതടവ്. 10,000 രൂപ പിഴയടയ്ക്കാനും രണ്ടാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് സി. മുജീബ് റഹ്മാന്‍ ശിക്ഷിച്ചു. എസ് ആകൃതിയിലുള്ള കത്തികൊണ്ട് കുത്തിയും ഇരുമ്പുവടിയും ഇരുമ്പുപൈപ്പും ഉപയോഗിച്ച് അടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.

പ്രതികളായ വൈലത്തൂര്‍ കളരിക്കല്‍ ഷിബു (32) , വൈലത്തൂര്‍ ചെമ്പില്‍ നിഖില്‍ (25) വൈലത്തൂര്‍ കണ്ടംപുള്ളി മണിക്കുട്ടന്‍ (30) വൈലത്തൂര്‍ അമ്മന്നൂര്‍ സാദിഖ് (30) എന്നവരെ മൂന്നു വര്‍ഷം കഠിനതടവിനും, 10,000 രൂപ പിഴയടക്കുന്നതിനും വിധിച്ചു. പിഴയച്ചില്ലെങ്കില്‍ 2 മാസം കൂടുതല്‍ തടവ് അനുഭവിക്കണം.

2013 ഏപ്രില്‍ 24ാം തീയതി വൈകീട്ട് ഏഴിനാണ് സംഭവം. സി.പി.എം പ്രവര്‍ത്തകരായ വൈലത്തൂര്‍ തയ്യില്‍ വിശ്വംഭരന്‍ മകന്‍ ശ്യാമിനെ പ്രതികള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതു തടയാന്‍ ശ്രമിച്ച വൈലത്തൂര്‍ എലാഞ്ചേരി ജയന്‍ മകന്‍ ജിനീഷ്, വൈലത്തൂര്‍ തണ്ടേങ്ങാട്ടില്‍ അപ്പൂക്കുട്ടന്‍ മകന്‍ വേണുഗോപാല്‍ എന്നിവരെ ആക്രമിച്ച് പരിക്കേല്പിച്ചു. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നു 11 രേഖകളും 4 തൊണ്ടി മുതലുകളും ഹാജരാക്കി. 9 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എന്‍. വിവേകാനന്ദന്‍, അഭിഭാഷകരായ പൂജ വാസുദേവന്‍, അമൃത കെ. എന്നിവര്‍ ഹാജരായി.

 

English summary
cpm murder attempt case accused court
topbanner

More News from this section

Subscribe by Email