Thursday August 16th, 2018 - 10:27:am
topbanner
Breaking News

വിവാദങ്ങള്‍ക്കിടെ സിപിഎം സെക്രട്ടേറിയറ്റ് ഇന്നുമുതല്‍; ദുബായിലെ കേസുകളും ചര്‍ച്ചയില്‍

Jikku Joseph
വിവാദങ്ങള്‍ക്കിടെ സിപിഎം സെക്രട്ടേറിയറ്റ് ഇന്നുമുതല്‍; ദുബായിലെ കേസുകളും ചര്‍ച്ചയില്‍

തിരുവനന്തപുരം: രണ്ട് ദിവസത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ജില്ലാ സമ്മേളനങ്ങളുടെ അവലോകനവും സംസ്ഥാന സമ്മേളനവുമാണ് പ്രധാന അജന്‍ഡ. ബിനോയ് കോടിയേരി വിവാദത്തില്‍ പുതിയ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പാര്‍ട്ടി അതീവ പ്രാധാന്യത്തോടെ ഈ വിഷയം ചര്‍ച്ച ചെയ്യും.

എകെജി സെന്ററില്‍ രണ്ടുദിവസം സംസ്ഥാന സെക്രട്ടേറിയറ്റും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാന സമിതിയുമാണ് ചേരുക. ബിനോയ്‌ക്കെതിരെ കേസോ, യാത്രാ വിലക്കോ ഇല്ലാത്ത സാഹചര്യത്തില്‍ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ട എന്നായിരുന്നു മുന്‍ നിലപാട്. പക്ഷേ ദുബായില്‍ കേസുണ്ടെന്നും യാത്രാവിലക്കുണ്ടെന്നും പിന്നീട് തെളിഞ്ഞു. കോടിയേരിയുടെ രണ്ടാമത്തെ മകന്‍ ബിനീഷിനെതിരെയും ദുബായില്‍ കേസുണ്ടെന്ന  തെളിവുകളും പുറത്ത് വന്നു. നിയമസഭയിലടക്കം പാര്‍ട്ടി പ്രതിരോധത്തിലാണ്. ഈ സാഹചര്യങ്ങള്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തും.

സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ കരടിനെക്കുറിച്ചും ചര്‍ച്ചയുണ്ടാകും. സംസ്ഥാന ഘടകം ഒറ്റക്കെട്ടായി കോടിയേരിക്കു പിന്നിലുണ്ടെങ്കിലും, കേന്ദ്രനേതൃത്വത്തിന്റെ നിലപാടുകള്‍ ആശ്വാസ്യകരമല്ല. വിവാദവുമായി ബന്ധപ്പെട്ട് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി നടത്തിയ പരാമര്‍ശങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ചര്‍ച്ചകളില്‍ ഇതു പ്രതിഫലിക്കുമെന്നാണ് കരുതപ്പെടുന്നത്.

ബ്രാഞ്ചു സമ്മേളനങ്ങള്‍ മുതല്‍ ജില്ലാസമ്മേളനങ്ങള്‍ വരെ കാര്യമായ പ്രശ്‌നങ്ങളില്ലാതെ അവസാനിച്ചതിന്റെ ആശ്വാസം പോലും പുതിയ വിവാദങ്ങള്‍ തല്ലിക്കെടുത്തി. ഈ മാസം 22 മുതല്‍ 25 വരെ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള സംഘടനാ, പ്രവര്‍ത്തന റിപ്പോര്‍ട്ടുകളുടെ കരട് സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കും.

English summary
cpm leaders state secretariat meeting today
topbanner

More News from this section

Subscribe by Email