Thursday November 15th, 2018 - 2:29:pm
topbanner

സിപിഎം നേതാവിന്റെ മരണം; ഒളി ക്യാമറവെച്ച് കള്ളവാര്‍ത്ത ചമച്ചെന്ന് ഭാര്യയുടെ പരാതി

NewsDesk
സിപിഎം നേതാവിന്റെ മരണം; ഒളി ക്യാമറവെച്ച് കള്ളവാര്‍ത്ത ചമച്ചെന്ന് ഭാര്യയുടെ പരാതി

കൊല്ലം: സിപിഎം ഏരിയ കമ്മിറ്റിയംഗവും ഇടമുളയ്ക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എസ് രവീന്ദ്രന്‍പിള്ള വെട്ടേറ്റ് ഗുരുതരാവസ്ഥയിലായി മരിച്ച സംഭവത്തില്‍ പരാതിയുമായി രവീന്ദ്രന്‍പിള്ളയുടെ ഭാര്യ ബിന്ദു.

രവീന്ദ്രന്‍ പിള്ളയെ വെട്ടിയത് സിപിഎം ആണെന്ന് ബിന്ദു പറഞ്ഞതായി പ്രമുഖ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. ഈ മാധ്യമങ്ങള്‍ക്കെതിരെ ബിന്ദു മാനനഷ്ടത്തിന് കേസ് നല്‍കും.

സിപിഎം ഇടമുളയ്ക്കല്‍ ലോക്കല്‍ സെക്രട്ടറിയായിരിക്കെ 2008 ജനുവരി മൂന്നിനു രാത്രി വീടിനു സമീപത്താണ് രവീന്ദ്രന്‍പിള്ളയ്ക്ക് വെട്ടേറ്റത്. ഒരു വര്‍ഷം നീണ്ട ചികിത്സയ്ക്കുശേഷം പാര്‍ട്ടിയില്‍ വീണ്ടും സജീവമായ രവീന്ദ്രന്‍പിള്ള പിന്നീട് അഞ്ചല്‍ ഏരിയ കമ്മിറ്റിയംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി.  2015 ല്‍വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ രവീന്ദ്രന്‍പിള്ള ആ വര്‍ഷം മാര്‍ച്ച് 13ന്് മരിച്ചു.

എന്നാല്‍, സിപിഎമ്മുകാരാണ് ആക്രമിച്ചതെന്നും സംഭവത്തിലെ പ്രതികളെ പിടികൂടിയില്ലെന്നും ബിന്ദു പറഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു.

വാര്‍ത്ത വന്നയുടന്‍ രവീന്ദ്രന്‍പിള്ളയുടെ ഭാര്യ ബിന്ദുവും വാര്‍ത്താക്കുറിപ്പിറക്കി. താല്‍പ്പര്യമില്ലെന്ന് പലതവണ പറഞ്ഞിട്ടും ഫോണില്‍ നിരന്തരം ബന്ധപ്പെട്ട് പ്രതികരിപ്പിക്കുകയായിരുന്നുവെന്ന് ബിന്ദു പറഞ്ഞു. ഒളിക്യാമറ ഉപയോഗിച്ച് നടത്തിയ ഈ ഓപ്പറേഷനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ബിന്ദു.

Read more topics: cpm, raveendran pillai, wife
English summary
cpm leader raveendran pillai wife over media reports
topbanner

More News from this section

Subscribe by Email