Wednesday December 12th, 2018 - 6:30:am
topbanner

സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം ; നാളെ ഹര്‍ത്താല്‍

suji
സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം ; നാളെ ഹര്‍ത്താല്‍

ആലപ്പുഴയില്‍ സിപിഎം കെഎസ് യു സംഘര്‍ഷം. നാളെ ഉച്ചവരെ ആലപ്പുഴ നഗരത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കെഎസ്‌യു സംസ്ഥാന സംഗമത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഗമം അലങ്കോലപ്പെടുത്താന്‍ സിപിഎം ശ്രമിച്ചുവെന്നാരോപിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

അതിനിടെ കൊടിതോരണങ്ങള്‍ നശിപ്പിച്ചുവെന്നാരോപിച്ചാണ് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ഇവിടെ നടന്ന അക്രമത്തില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിക്കു പരുക്കേറ്റു. കൊടിക്കുന്നില്‍ സുരേഷ് എംപി, ബെന്നി ബഹനാന്‍ എന്നിവരുടെ വാഹനങ്ങള്‍ തകര്‍ത്തു. പോലീസെത്തി രംഗം ശാന്തമാക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വേദി വിട്ട ശേഷമാണ് സംഘര്‍ഷം തുടങ്ങിയത്. മണിക്കൂറുകളോളം നീണ്ട തെരുവുയുദ്ധത്തില്‍ ആലപ്പുഴ നഗരം സ്തംഭിച്ചു. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായിട്ടുണ്ട് .

 

Read more topics: cpm, congress, hartal
English summary
cpm congress fight in alappuzha
topbanner

More News from this section

Subscribe by Email