Tuesday September 25th, 2018 - 11:23:am
topbanner

സിപിഎമ്മില്‍ കോണ്‍ഗ്രസ് കരട് ഒഴിഞ്ഞു; യെച്ചൂരി പക്ഷത്തിന് മേല്‍ക്കൈ

rajani v
സിപിഎമ്മില്‍ കോണ്‍ഗ്രസ് കരട് ഒഴിഞ്ഞു; യെച്ചൂരി പക്ഷത്തിന് മേല്‍ക്കൈ

ഹൈദരാബാദ്: കോണ്‍ഗ്രസ് സഹകരണത്തെ ചൊല്ലി സിപിഎമ്മില്‍ ഉടലെടുത്ത പ്രകാശ് കാരാട്ട്-യെച്ചൂരി പക്ഷങ്ങള്‍ തമ്മിലുളള ഭിന്നതയ്ക്ക് പരിഹാരമാകുന്നു.ബിജെപി പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഇതര മതേതര പാര്‍ട്ടികളുമായി ചേര്‍ന്നുള്ള സഖ്യമെന്ന ഭാഗം കരട് പ്രമേയത്തില്‍ നിന്നും ഒഴിവാക്കി.

കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണയ്ക്കുന്ന സീതാറാം യെച്ചൂരിയുടെ നിലപാടിനുള്ള അംഗീകാരമായി ഈ തീരുമാനം. ഇതോടെ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായുള്ള സഖ്യം പാര്‍ട്ടിയ്ക്ക് സ്വീകരിക്കാമെന്ന നിര്‍ണ്ണായക തീരുമാനമാണ് സിപിഎമ്മില്‍ ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രമേയത്തിലെ രണ്ട് ഖണ്ഡികയില്‍ മാറ്റം വരുത്താനാണ്ഇരുപക്ഷവും ധാരണയിലെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസുമായി യാതൊരു വിധ സഖ്യമോ, ധാരണയോ വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ നിര്‍ദേശമാണ്ഒഴിവാക്കുക. പകരം രാഷ്ട്രീയ സഖ്യമുണ്ടാകില്ല എന്ന് മാത്രമാക്കി മാറ്റാനാണ് ഇരുപക്ഷവുംതയ്യാറായിരിക്കുന്നത്. അതായത് മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി ധാരണയില്‍എത്തുന്നതില്‍ തെറ്റില്ലെന്ന നിലയില്‍ പ്രമേയം ഭേദഗതി ചെയ്യാനാണ് ഇരുപക്ഷവും ഇപ്പോള്‍എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഇതോടെ സീതാറാം യെച്ചൂരിയുടെ വാദങ്ങള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസില്‍ കൂടുതല്‍ മേല്‍ക്കെ ലഭിച്ചിരിക്കുകയാണ്. ഐക്യത്തോടെ മുന്നോട്ടുപോകുമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി വ്യക്തമാക്കി.യോജിച്ച് മുന്നോട്ടുപോകാന്‍ ഉതകുന്ന ഭേദഗതി പിബി തന്നെ അവതരിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.

 

Read more topics: cpm, congress, contraversy
English summary
cpm congress contraversy
topbanner

More News from this section

Subscribe by Email