Wednesday February 20th, 2019 - 4:49:am
topbanner

അനധികൃത പണപ്പിരിവ്:സി.പി.എമ്മില്‍ ചേരിപ്പോര്

rajani v
അനധികൃത പണപ്പിരിവ്:സി.പി.എമ്മില്‍ ചേരിപ്പോര്

തൃശൂര്‍: അനധികൃത പണപ്പിരിവിന്റെ പേരില്‍ ചാവക്കാട്ട് സി.പി.എമ്മില്‍ ചേരിപ്പോര്. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം. ചാവക്കാട് ഏരിയ കമ്മിറ്റിയംഗവുമായ നേതാവിനെതിരേയാണ് ആരോപണം.

ഇയാളെ സംരക്ഷിക്കാന്‍ ഒരു വിഭാഗം രംഗത്തുവന്നപ്പോള്‍ മറ്റൊരു വിഭാഗം പാര്‍ട്ടിയില്‍നിന്നു പുറത്താക്കണമെന്ന തീരുമാനത്തിലാണ്. സംഭവത്തില്‍ യുവാവിനെ പാര്‍ട്ടി ശാസിച്ചെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ശാസനയില്‍ ഒതുക്കി രക്ഷിക്കേണ്ടതില്ലെന്ന് എതിര്‍ വിഭാഗം പറയുന്നു.

വിദേശത്തു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പക്കല്‍നിന്നു ലക്ഷങ്ങള്‍ വാങ്ങിയെന്നാണു ഗുരുതര ആരോപണം. അതേസമയം, നാട്ടിലും വന്‍ സംഖ്യ ഇയാളുടെ നേത്യത്വത്തില്‍ പിരിച്ചെടുത്തെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. ഗുരുവായൂരില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ ഉടമയായ മറ്റൊരു പാര്‍ട്ടിയുടെ നേതാവിനെ ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടെന്നും പരാതിയുണ്ട്.

ഇയാള്‍ക്കെതിരേ പരസ്യ പ്രസ്താവനയിറക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറാകാത്തതും എതിര്‍പ്പിനിടയാക്കി. നടപടിയെടുത്തില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയും ചില നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടിപ്പരിപാടികളുടെ പേരില്‍ വന്‍ പിരിവാണു നടക്കുന്നത്. നല്‍കാത്തവരെ ഭീഷണിപ്പെടുത്തുന്നെന്നും ആരോപണമുണ്ട്.

 

Viral News

Read more topics: cpm, cheriporu, panapirivu
English summary
cpm cheriporu panapirivu
topbanner

More News from this section

Subscribe by Email