Saturday September 22nd, 2018 - 8:58:am
topbanner

പറശ്ശിനിക്കടവ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മര്‍ദ്ദനമേറ്റു

NewsDesk
പറശ്ശിനിക്കടവ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മര്‍ദ്ദനമേറ്റു

തളിപ്പറമ്പ്: പ്ലാസ്റ്റിക്ക് കത്തിച്ചത് ചോദ്യംചെയ്ത സിപിഎം കുഴിച്ചാല്‍ ബ്രാഞ്ച് സെക്രട്ടെറി മനോജിന് വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റു. ഇന്നലെ അര്‍ദ്ധരാത്രി പന്ത്രണ്ടോടെ ധര്‍മ്മശാല സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം.

പറശ്ശിനിക്കടവ് എംവിആര്‍ ആയുര്‍വേദകോളജിലെ നാല് കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. രാത്രി കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് പരിസരവാസികള്‍ ഇത് ശ്രദ്ധിച്ചത്.

കുഴിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി മനോജിനെ വിവരമറിയിച്ചതിനെതുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്വാര്‍ട്ടേഴ്സിലെത്തി ഇതിനെ ചോദ്യം ചെയ്തു. സംസാരിച്ചുകൊണ്ടിരിക്കെ മനോജിനെ വിദ്യാര്‍ത്ഥികളിലൊരാള്‍ ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നു.

ഇതോടെ നാട്ടുകാര്‍ വിവരം പോലീസിലറിയിച്ചു. തളിപ്പറമ്പ് എസ്എച്ച്ഒ പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ ക്വാര്‍ട്ടേഴ്സില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെടുത്തു. പരാതിയില്‍ പോലീസ് കേസെടുത്തു.

English summary
cpm branch secretary beaten by students in parassinikadavu
topbanner

More News from this section

Subscribe by Email