Wednesday August 21st, 2019 - 12:09:am
topbanner
topbanner

ഷാനിമോള്‍ ഉസ്മാനെ ബൂത്തില്‍ കയറാന്‍ അനുവദിക്കാതെ സി.പി.ഐ.എം പ്രവര്‍ത്തകര്‍; ബൂത്തിന് പുറത്ത് കുത്തിയിരുന്ന് ഷാനിമോള്‍

JB
ഷാനിമോള്‍ ഉസ്മാനെ ബൂത്തില്‍ കയറാന്‍ അനുവദിക്കാതെ സി.പി.ഐ.എം പ്രവര്‍ത്തകര്‍; ബൂത്തിന് പുറത്ത് കുത്തിയിരുന്ന് ഷാനിമോള്‍

ആലപ്പുഴ: ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തടഞ്ഞു.ഷാനി മോള്‍ ഉസ്മാന്‍ ബൂത്തില്‍ പ്രവേശിച്ചതോടെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഗേറ്റിന് പുറത്ത് നിന്നും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു.ഷാനി മോളെ ബൂത്തില്‍ കയറാന്‍ അനുവധിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.എന്നാല്‍ അനുവദിച്ച സ്ഥലത്ത് പോലും അവരെ കയറാവാന്‍ അനുവദിക്കാതെ വന്നപ്പോള്‍ ഷാനി മോള്‍ ഉസ്മാന്‍ ബുത്തിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കായംകുളത്താണ് സംഭവം.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനിക്കാനിരിക്കെ അടൂരിലെ പഴക്കുളത്തെ ബൂത്തില്‍ വോട്ടുകളില്‍ വ്യത്യാസമെന്ന് പരാതി ഉയര്‍ന്നിരുന്നു. ആകെ 843 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ മെഷീനില്‍ ഉള്ളത് 820 വോട്ടുകളാണെന്നായിരുന്നു പരാതി ഉയര്‍ന്നത്.

എന്നാല്‍ വോട്ടിങ് സമയം കഴിഞ്ഞിട്ടും പലയിടങ്ങളിലും വോട്ടിങ് അവസാനിച്ചിട്ടില്ല. നിലവിലെ രാഷ്ട്രീയാന്തരീക്ഷവും കണക്കിലെടുത്ത് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം നോട്ടയിലൂടെ നഷ്ടമായ 2 ലക്ഷത്തോളം വോട്ടുകള്‍ ഈ വര്‍ഷം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍. സംസ്ഥാനത്ത് ഈ വര്‍ഷം 2,88,191 പുതിയ വോട്ടര്‍മാരാണുള്ളത്.

English summary
cpm bloked shaimol usman from alappuzha
topbanner

More News from this section

Subscribe by Email