Saturday June 23rd, 2018 - 9:03:pm
topbanner
Breaking News

കീഴാറ്റൂരിലെ സമരം തകര്‍ക്കാൻ ചില പോലീസുകാരും സിപിഎമ്മും ഒത്തുകളിക്കുന്നു : ബി ജെ പി

Mithun muyyam
കീഴാറ്റൂരിലെ സമരം തകര്‍ക്കാൻ ചില പോലീസുകാരും സിപിഎമ്മും ഒത്തുകളിക്കുന്നു : ബി ജെ പി

കണ്ണൂർ: തളിപ്പറമ്പ് കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിന് ബിജെപി പൂര്‍ണ പിന്തുണ നല്‍കുന്നതായി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കൊപ്പം ബിജെപി പ്രവര്‍ത്തകരും ഇനി വയല്‍ക്കിളികള്‍ക്കൊപ്പം ഉണ്ടാകും. പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയമായും ഭരണപരവുമായുമുള്ള എല്ലാ സാധ്യതകളും ബിജെപി ഉപയോഗപ്പെടുത്തും. ഇതിന്റെ ഭാഗമായി 22 ന് ബിജെപി പരിസ്ഥിതി സെല്‍ കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ച് പഠനം നടത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഒരു എംഎല്‍എയും ജില്ലാ കളക്ടറും മാത്രം വിചാരിച്ചാല്‍ ദേശീയപാതയാവില്ലെന്നും നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. വയലും തണ്ണീര്‍ത്തടങ്ങളും നികത്തി തന്നെ റോഡ് നിര്‍മ്മിക്കണമെന്ന കമ്യൂണിസ്റ്റ് പിടിവാശിയുടെ കാരണം വ്യക്തമാകുന്നില്ല. ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങാന്‍ അര്‍ഹതയുള്ളത് തങ്ങള്‍ക്ക് മാത്രമാണെന്ന് പറയുന്നവരാണ് കീഴാറ്റൂര്‍ വയലിലൂടെ തന്നെ റോഡ് കൊണ്ടുപോകുന്നത് ഏത് വഴിയും സ്വീകരിക്കുന്നത്. ഇത് സംശയാസ്പദമാണ്.

കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ തകര്‍ക്കുന്നതിന് ഒരു വിഭാഗം പോലീസുകാരും സിപിഎമ്മും ഒത്തുകളിച്ചതാണ് തൃച്ചംബരം സംഭവം. തളിപ്പറമ്പ് സ്റ്റേഷനിലെ രണ്ട് റൈറ്റര്‍മാരും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് കള്ളക്കഥകള്‍ മെനയുകയാണെന്നും, അക്രമം നടത്തിയ സംഘവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും നേതാക്കള്‍ പറഞ്ഞു. പോലീസ് ചോദ്യം ചെയ്യുന്നതിന് മുമ്പ് തന്നെ കീഴാറ്റൂരില്‍ രണ്ട് വയല്‍ക്കിളി പ്രവര്‍ത്തകരെ കൊല്ലാനുള്ള ലക്ഷ്യവുമായാണ് ഇവര്‍ കീഴാറ്റൂരിലെത്തിയെന്ന് പി.ജയരാജന്‍ എങ്ങനെയാണ് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചതെന്നും നേതാക്കള്‍ ചോദിച്ചു. പോലീസിനെതിരെ ബിജെപിപ്രത്യക്ഷ സമരം നടത്തുമെന്നും ഇവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.ബാലക്യഷ്ണന്‍, ടി.ടി.സോമന്‍, കെ.രവീന്ദ്രന്‍, കെ.കെ.വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

Read more topics: taliparamba, keezhattor, bjp, cpm,
English summary
cpm and police try to break keezhattor strick: bjp

More News from this section

Subscribe by Email