Wednesday November 21st, 2018 - 5:20:am
topbanner

മാഹി ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

NewsDesk
മാഹി ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

കണ്ണൂര്‍: മാഹിയിലെ ബിജെപി പ്രവര്‍ത്തകന്‍ ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഷെബിന്‍ രവീന്ദ്രന്‍, വിജിന്‍ ചന്ദ്രന്‍, എം.എം ഷാജി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി വൈകി വടകരയിലെ ലോഡ്ജില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരാണ് പിടിയിലായതെന്നാണ് സൂചന. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഷമേജിനെ കൊലപ്പെടുത്തിയ ദിവസം തന്നെ പള്ളൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലു ബിജെപി അനുഭാവികളെ പുതുച്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ബി.ജെ.പി ബൂത്ത് പ്രസിഡന്റായ ഷമേജിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ഓട്ടോ തടഞ്ഞു നിര്‍ത്തിയാണ് ഇയാളെ വെട്ടിക്കൊന്നത്. ആറു പേര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Read more topics: cpm, arrest, mahe, shamej, murder
English summary
cpm activists arrested for mahe shamej murder
topbanner

More News from this section

Subscribe by Email