Saturday October 20th, 2018 - 10:51:pm
topbanner
Breaking News

സിപിഎം ചാരക്കേസ് രാഷ്ട്രീയ ആയുധമാക്കി; സര്‍ക്കാര്‍ ഇത് പുനരന്വേഷിക്കണമെന്ന് ഉത്തരവിട്ടത് ശരിയായില്ലെന്ന് നമ്പി നാരായണന്‍

JB
 സിപിഎം ചാരക്കേസ് രാഷ്ട്രീയ ആയുധമാക്കി; സര്‍ക്കാര്‍ ഇത് പുനരന്വേഷിക്കണമെന്ന് ഉത്തരവിട്ടത് ശരിയായില്ലെന്ന് നമ്പി നാരായണന്‍

കൊച്ചി: താന്‍ കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിന്റെ ഇരയായെങ്കിലും സിപിഎം ചാരക്കേസ് രാഷ്ട്രീയ ആയുധമാക്കിയയെന്ന് നമ്പി നാരായണന്‍. കേസിന് പിന്നില്‍ നടന്ന നീക്കമെന്താണെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും നമ്പി നാരായണന്‍ വ്യക്തമാക്കി. കള്ളക്കേസാണെന്ന് വ്യക്തമായിട്ടും സിപിഎം സര്‍ക്കാര്‍ ഇത് പുനരന്വേഷിക്കണമെന്ന് ഉത്തരവിട്ടത് ശരിയായില്ലെന്നും നമ്പി നാരായണന്‍ വ്യക്തമാക്കി.

അധികാരം തലക്ക് പിടിച്ചവരാണ് നിരപരാധികളെ കേസില്‍ കുടുക്കിയതെന്നും നമ്പി നാരായണന്‍ പ്രതികരിച്ചു. എറണാകുളം കരയോഗം സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു നമ്പി നാരായണന്‍. ചില പോലീസുകാരുടെ ഗൂഢ നീക്കങ്ങള്‍ തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് നമ്പി നാരായണന്‍ സംവാദത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് ചാരക്കേസിനെ കരുണാകരന് എതിരെയുള്ള ആയുധമായാണ് ഉപയോഗിച്ചത്. 24 വര്‍ഷത്തിന് ശേഷം തനിക്ക് നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും നമ്പി നാരായണന്‍ കൊച്ചിയില്‍ പറഞ്ഞു.

 

English summary
cpim used isro case as tool says nambi narayanan
topbanner

More News from this section

Subscribe by Email