Saturday September 21st, 2019 - 2:20:am
topbanner
Breaking News
jeevanam

തൃച്ചംബരം കൃഷ്ണ ബാലരാമന്മാരുടെ പ്രതിരൂപം ഉൾകൊള്ളിച്ച് സി.പി.എമ്മിന്റെ ഘോഷയാത്ര

NewsDesk
തൃച്ചംബരം കൃഷ്ണ ബാലരാമന്മാരുടെ പ്രതിരൂപം ഉൾകൊള്ളിച്ച് സി.പി.എമ്മിന്റെ ഘോഷയാത്ര

തളിപ്പറമ്പ: ചട്ടമ്പി സ്വാമി ദിനത്തോടനുബന്ധിച്ച് സിപിഎമ്മിന്റെ നേതൃത്യത്തില്‍ സാംസ്‌ക്കാരിക ഘോഷയാത്ര. കടമ്പേരിയില്‍ നിന്ന് ബക്കളത്തേക്ക് നടത്തിയ ഘോഷയാത്രയില്‍ തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവമായ കൃഷ്ണ ബലരാമന്മാരുടെ തിടമ്പ് നൃത്തവും.
 
ശ്രീകൃഷ്ണന്റെയും ജ്യേഷ്ഠന്‍ ബലരാമന്റെയും തിടമ്പുകളുടെ മാതൃകയില്‍ തിടമ്പേറ്റിയ രണ്ട് പേരാണ് ഘോഷയാത്രയ്ക്ക് മുന്നില്‍ നീങ്ങിയത്. കേരളത്തനിമ വിളിച്ചോതുന്ന കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ്‌ഘോഷയാത്ര.
 
ഇതിന് പുറമെ അമ്പതോളം കേരളവേഷധാരികളായ സ്ത്രീകളും ബാന്റ് മേളം, പഞ്ചാരി മേളം, നവോത്ഥാന നായകന്മാരുടെ ചിത്രങ്ങളടങ്ങിയ പ്ലക്കാഡുകളും ഉള്‍ക്കൊള്ളിച്ചായിരുന്നു വാദ്യമേളത്തിനനുസരിച്ച് താളാത്മകമായി നൃത്തം ചെയ്ത് തന്നെയാണ് തിടമ്പുകാര്‍ നീങ്ങിയത്. ഘോഷയാത്ര.സി.പി എം ജില്ലാ സെക്രെട്ടറി പി. ജയരാജനും ഘോഷയാത്രയില്‍ അണിനിരന്നു.
 
 
 
 
 
 

Viral News

English summary
cpim taliparamba sreekrishana jayanthi bakkalam
topbanner

More News from this section

Subscribe by Email