Friday September 21st, 2018 - 8:05:pm
topbanner

കോടിയേരി വീണ്ടും സിപിഐഎം സംസ്ഥാനസെക്രട്ടറി : 10 പുതുമുഖങ്ങള്‍

NewsDesk
കോടിയേരി വീണ്ടും സിപിഐഎം സംസ്ഥാനസെക്രട്ടറി : 10 പുതുമുഖങ്ങള്‍

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് കോടിയേരി പാര്‍ട്ടിയെ നയിക്കാന്‍ നിയോഗിക്കപ്പെടുന്നത്. 

തൃശൂരില്‍ സമാപിച്ച സിപിഐ എം സംസ്ഥാന സമ്മേളനമാണ് കോടിയേരിയെ തെരഞ്ഞെടുത്തത്. 87 പേരടങ്ങുന്ന സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. പുതിയ 10 അംഗങ്ങളുണ്ട്. പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളായി 175 പേരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പുകളെല്ലാം ഏകകണ്ഠമായിരുന്നു. ഒമ്പതുപേര്‍ കമ്മിറ്റിയില്‍ നിന്നൊഴിവായി.

സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍, പാലൊളി മുഹമ്മദുകുട്ടി, പി കെ ഗുരുദാസന്‍, കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.

സിപിഐ എം ജില്ലാ സെക്രട്ടറിമാരായ പി ഗഗാറിന്‍ (വയനാട്), ഇ എന്‍ മോഹന്‍ദാസ് (മലപ്പുറം) ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡണ്ട് എ എന്‍ ഷംസീര്‍, സി എച്ച് കുഞ്ഞമ്പു (കാസര്‍കോട്), കെ സോമപ്രസാദ് (കൊല്ലം), ആര്‍ നാസര്‍ (ആലപ്പുഴ), ഗിരിജാ സുരേന്ദ്രന്‍ (പാലക്കാട്), ഗോപി കോട്ടമുറിക്കല്‍ (എറണാകുളം), കെ വി രാമകൃഷ്ണന്‍ (പാലക്കാട്). എന്നിവരാണ് സംസഥാന കമ്മിറ്റിയിലെ പുതുമുഖങ്ങള്‍.

ടി കൃഷ്ണ‌ൻ‌ ചെയർമാനായി അഞ്ചംഗ കൺട്രോൾ കമ്മീഷനെയും സമ്മേളനം തിരഞ്ഞെടുത്തു .എം എം വർഗീസ് ( തൃശൂർ ), ഇ കാസ്സിം (കൊല്ലം) എം ടി ജോസഫ് (കോട്ടയം) കെ കെ ലതിക (കോഴിക്കോട് ) എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ .

പി കെ ഗുരുദാസന്‍,കെ കുഞ്ഞിരാമന്‍,പി എ മുഹമ്മദ്‌,പി ഉണ്ണി ,സി കെ സദാശിവന്‍, കെ എം സുധാകരന്‍,പിരപ്പന്‍കോട് മുരളി,ടി കെ ഹംസ,എന്‍ കെ രാധ എന്നിവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴിവായി.

1. പിണറായി വിജയന്‍
2. കോടിയേരി ബാലകൃഷ്ണന്‍
3. എ വിജയരാഘവന്‍
4. പി കരുണാകരന്‍
5. വൈക്കം വിശ്വന്‍
6. പി കെ ശ്രീമതി
7. ഇ പി ജയരാജന്‍
8. ടി എം തോമസ് ഐസക്
9. എം സി ജോസഫൈന്‍
10. കെ കെ ശൈലജ
11. എ കെ ബാലന്‍
12. എം വി ഗോവിന്ദന്‍
13. ആനത്തലവട്ടം ആനന്ദന്‍
14. എളമരം കരീം
15. ബേബി ജോണ്‍
16. കെ പി സതീഷ് ചന്ദ്രന്‍
17. പി ജയരാജന്‍
18. എം വി ജയരാജന്‍
19. കെ പി സഹദേവന്‍
20. കെ കെ രാഗേഷ്
21. സി കെ ശശീന്ദ്രന്‍
22. ടി പി രാമകൃഷ്ണന്‍
23. പി സതീദേവി
24. പി കെ സൈനബ
25. പി ശ്രീരാമകൃഷ്ണന്‍
26. എം ചന്ദ്രന്‍
27. കെ രാധാകൃഷ്ണന്‍
28. കെ ചന്ദ്രന്‍പിള്ള
29. സി എം ദിനേശ്മണി
30. എസ് ശര്‍മ
31. പി രാജീവ്
32. എം എം മണി
33. കെ കെ ജയചന്ദ്രന്‍
34. കെ ജെ തോമസ്
35. കെ അനന്തഗോപന്‍
36. ആര്‍ ഉണ്ണികൃഷ്ണപിള്ള
37. ജി സുധാകരന്‍
38 സി എസ് സുജാത
39. കെ രാജഗോപാല്‍
40. പി രാജേന്ദ്രന്‍
41. ജെ മേഴ്സികുട്ടിയമ്മ
42. കെ എന്‍ ബാലഗോപാല്‍
43. ബി രാഘവന്‍
44 കെ വരദരാജന്‍
45. എസ് രാജേന്ദ്രന്‍
46. എം വിജയകുമാര്‍
47. ആനാവൂര്‍ നാഗപ്പന്‍
48. കടകംപള്ളി സുരേന്ദ്രന്‍
49. ടി എന്‍ സീമ
50. സി പി നാരായണന്‍
51. ടി വി രാജേഷ്
52. ജെയിംസ് മാത്യു
53. എ പ്രദീപ്കുമാര്‍
54. പി പി വാസുദേവന്‍
55. സി കെ രാജേന്ദ്രന്‍
56. എ സി മൊയ്തീന്‍
57. എന്‍ ആര്‍ ബാലന്‍
58. സി എന്‍ മോഹനന്‍
59. കെ പി മേരി
60. പി കെ ബിജു
61. സി ബി ചന്ദ്രബാബു
62. കോലിയക്കോട് കൃഷ്ണന്‍നായര്‍
63. പി മോഹനന്‍
64. വി എന്‍ വാസവന്‍
65.സജി ചെറിയാന്‍
66. കെ പി ഉദയഭാനു
67. കെ സജീവന്‍
68. പുത്തലത്ത് ദിനേശന്‍
69. എം ബി രാജേഷ്
70. പി നന്ദകുമാര്‍
71. ഡോ. വി ശിവദാസന്‍
72. എം സ്വരാജ്
73. എന്‍ എന്‍ കൃഷ്ണദാസ്
74. സൂസന്‍ കോടി
75. എം വി ബാലകൃഷ്ണന്‍
76. വി ശിവന്‍കുട്ടി
77. എസ് സുദേവന്‍

പുതുമുഖങ്ങള്‍:

78.പി ഗഗാറിന്‍
79.ഇ എന്‍ മോഹന്‍ദാസ്
80.അഡ്വ. മുഹമ്മദ് റിയാസ്
81.എ എന്‍ ഷംസീര്‍
82. സി എച്ച് കുഞ്ഞമ്പു
83.കെ സോമപ്രസാദ്
84. ആര്‍ നാസര്‍
85. ഗിരിജാ സുരേന്ദ്രന്‍
86.ഗോപി കോട്ടമുറിക്കല്‍
87.കെ വി രാമകൃഷ്ണന്‍

 

 

English summary
cpim state secretary kodiyeri balakrishnan 2018
topbanner

More News from this section

Subscribe by Email