Wednesday September 19th, 2018 - 3:12:am
topbanner
Breaking News

കേരളത്തിൽ വൻ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി തന്നെ വിളിക്കാതിരുന്നത് താൻ കമ്മ്യൂണിസ്റ്റ് കാരനായതു കൊണ്ട്: പിണറായി വിജയൻ

NewsDesk
കേരളത്തിൽ വൻ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി തന്നെ വിളിക്കാതിരുന്നത് താൻ കമ്മ്യൂണിസ്റ്റ് കാരനായതു കൊണ്ട്: പിണറായി വിജയൻ

കണ്ണൂർ: കേരളത്തിൽ ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി തന്നെ വിളിയ്ക്കാൻ തയ്യാറാവാത്തത്താൻ കമ്യൂണിസ്റ്റ് കാരനും കേരളത്തിൽ ഇടതുപക്ഷ സർക്കാരുമായതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തമിഴ്നാട് മുഖ്യമന്ത്രിയെ മോദി ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു. ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ തീരുമാനിച്ചത് തനിയ്ക്ക് വേണ്ടി അല്ലെന്നും വിഐപികൾക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു..

ചില മാധ്യമങ്ങൾ പെരുംനുണ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യനാകുമ്പോൾ പോരായ്മകൾ സംഭവിയ്ക്കും. അത് സംഭവിച്ചാൽ തിരുത്താൻ ശ്രമിയ്ക്കും വാർത്തകൾ വാർത്തകളായി റിപ്പോർട്ട് ചെയ്യാൻ ബാധ്യതപ്പെട്ട ചില മാധ്യമങ്ങൾ ഇവിടെ വാർത്തകൾ സൃഷ്ടിയ്ക്കുകയായിരുന്നു.

പെരുംനുണ നാട്ടിൽ അവതരിപ്പിച്ചു. എന്നാൽ ഏതാനും ചിലർ അപകീർത്തി പെടുത്താൻ ശ്രമിച്ചാൽ അപകീർത്തിപെട്ട് പോകുന്ന സർക്കാരല്ല ഇത് എന്നും പിണറായി പറഞ്ഞു. കണ്ണൂർ കിണവക്കിൽ പിണറായി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more topics: cpim, pinarayi, area,
English summary
cpim pinarayi area sammelanam pinarayi vijayan
topbanner

More News from this section

Subscribe by Email