topbanner
Tuesday September 26th, 2017 - 7:33:am
topbanner

യോഗയെ തള്ളിപ്പറഞ്ഞ സിപിഎമ്മും യോഗയുടെ പാതയിലേയ്‌ക്കോ?

NewsDesk
യോഗയെ തള്ളിപ്പറഞ്ഞ സിപിഎമ്മും യോഗയുടെ പാതയിലേയ്‌ക്കോ?

കണ്ണൂര്‍: ഒരിക്കല്‍ തള്ളിപ്പറഞ്ഞ സിപിഎം യോഗയെ ഏറ്റെടുത്തിരിക്കുന്നു.നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ മെച്ചപ്പെട്ട ശരീരം, മെച്ചപ്പെട്ട മനസ്സ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിപിഎം കണ്ണൂരില്‍ യോഗ സംഘടിപ്പിക്കുന്നത്.

ഞാറാഴ്ച കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ 1000 പേര്‍ അണിനിരക്കുന്ന യോഗ പ്രദര്‍ശനം നടക്കും.  ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ആന്‍ഡ് യോഗാ സ്റ്റഡി സെന്ററിന്റെ ബാനറിലാണിത്. ശ്രീ എം ആണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. യോഗയ്ക്കായി പ്രത്യേക സിലബസും സിപിഎം തയ്യാറാക്കിയിട്ടുണ്ട്.ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗദിനമായി ലോകം ആചരിച്ചത്. 191 രാജ്യങ്ങളില്‍ 257 സ്ഥലങ്ങളിലായി യോഗാദിനം ആചരിച്ചു.

ഇതിനെ വിമര്‍ശിച്ചു രംഗത്തുവന്ന സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി യോഗയെ അപമാനിച്ചു കൊണ്ട് പത്രസമ്മേളനവും നടത്തിയിരുന്നു.എന്നാല്‍ ഇന്ന് അതേ സിപിഎം തന്നെ തള്ളിക്കളഞ്ഞ യോഗയെ ഏറ്റെടുത്തിരിക്കുന്നത്. ശരീരവും മെച്ചപ്പെടാന്‍ യോഗ പാഠ്യപദ്ധതിയിലടക്കം ഉള്‍പ്പെടുത്തണമെന്ന് പറയുമ്പോള്‍ അതിനെകാവിവല്‍ക്കരണമെന്നാണ് സിപിഎം ആക്ഷേപിച്ചിരുന്നത്. നേരത്തെ ശ്രീകൃഷ്ണ ജയന്തി, ഗണേശോത്സവം, അയ്യപ്പ സേവയും തള്ളി പറഞ്ഞ ഇവര്‍ അത് ഏറ്റെടുക്കുന്ന കാഴ്ചകളാണ് പിന്നീട് ഉണ്ടായത്. അതേ നിലപാട് തന്നെ സിപിഎം യോഗയുടെ കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത്.

English summary
cpim kannur starting yoga class & and Yoga show at kannur stadium
topbanner topbanner

More News from this section

Subscribe by Email