Tuesday September 18th, 2018 - 11:59:pm
topbanner
Breaking News

ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം: കണ്ണൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച സിപിഎം ഹര്‍ത്താല്‍

NewsDesk
ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം: കണ്ണൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച സിപിഎം ഹര്‍ത്താല്‍

കണ്ണൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയില്‍ ഹര്‍ത്താലിന് പാര്‍ട്ടി ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി മോഹനനെ ഒരുസംഘം അക്രമികള്‍ വെട്ടികൊലപ്പെടുത്തിയത്. മോഹനന്‍ ജോലി ചെയ്തിരുന്ന ഷാപ്പില്‍ കയറിയാണ് അക്രമികള്‍ ആക്രമണം നടത്തിയത്. സ്ഥലത്തു നിന്നും രക്ഷപെട്ട സംഘത്തിന് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി.

മോഹനന് ഒപ്പമുണ്ടായിരുന്ന മറ്റൊരു സിപിഎം പ്രവര്‍ത്തകന്‍ അശോകനും വെട്ടേറ്റു. ഇയാളെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ജില്ലാ നേതൃത്വം ആരോപിച്ചു. ആസുത്രിതമായാണ് സംഘം കൊലപാതകം നടത്തിയതെന്നും സിപിഎം ആരോപിച്ചു.

സൗന്ദര്യം നഷ്ടപ്പെടുമെന്ന് ഭയന്നാണ് യുവാക്കള്‍ തെങ്ങില്‍ കയറാന്‍ മടിക്കുന്നത് :ഇ പി ജയരാജന്‍

ആന്തൂരില്‍ ആയുര്‍വേദ റിസോര്‍ട്ടിനു പിന്നിലും മന്ത്രിപുത്രന്‍: ഇ പിയുമായി ബന്ധപ്പെട്ടു പുതിയ വിവാദം

Read more topics: cpim, kannur, harthal,
English summary
cpim kannur harthaal
topbanner

More News from this section

Subscribe by Email