topbanner
Thursday February 22nd, 2018 - 12:51:am
topbanner
Breaking News

സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റിയംഗംവും കുടുംബാഗംങ്ങളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മകൻ മരണമടഞ്ഞു

NewsDesk
സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റിയംഗംവും കുടുംബാഗംങ്ങളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മകൻ മരണമടഞ്ഞു

ചെറുതോണി:സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റിയംഗംവും കുടുംബാഗംങ്ങളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മകൻ മരണമടഞ്ഞു.മൂന്നു പേർക്ക് പരിക്കേറ്റു.പണിക്കൻകുടി ഞാറക്കുളം മജ്ജുഷ് (34) മരണമടഞ്ഞത്.പിതാവും സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ എൻ.വി.ബേബി (60) ,മാതാവ് ആൻസി ( 54) ,ഡ്രൈവർ ജയൻ ( 45 ) എന്നിവർക്കാണ് പരിക്കേറ്റത്.

ഇസ്രയേൽ യാത്ര കഴിഞ്ഞ് മടങ്ങി വന്ന ബേബിയേയും ,ഭാര്യയേയും നെടുംബാശേശി വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടുവരും വഴി ഇന്ന് പുലർച്ചെ 5.30 നാണ് കരിമണൽ പോലീസ് സ്റ്റേഷന് സമീപം ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞത്.

സംഭവ സ്ഥലത്തുതന്നെ മജ്ജുഷ് മരണമടഞ്ഞു. ബേബിയുടെ തലയ്ക്കും, തോളെല്ലിപരിക്കേറ്റു.ആൻസിയ്ക്കും തലയ്ക്കാണ് പരിക്കേറ്റത്.ജയന്റെ കൈയ്യൊടിഞ്ഞു .പരിക്കേറ്റവരെ എറണാകുളം രാജഗിരി ആശുപത്രിയിൽപ്രവേശിപ്പിച്ചു.മജ്ജുഷിന്റെ മൃതദ്ദേഹം കോതമംഗലം താലൂക്കാശുപത്രി മോർച്ചറിയിൽ. അനീറ്റയാണ് മഞ്ജുഷിന്റെ ഭാര്യ. ഒന്നര വയസുള്ള സാൻജോ ഏക മകനാണ്.

Read more topics: cpim, idukki, accident,
English summary
cpim idukki member son accident
topbanner

More News from this section

Subscribe by Email