Saturday November 17th, 2018 - 12:24:am
topbanner

അഭിമന്യുവിനെ മറന്നും ഭരണം പിടിക്കും; എസ്ഡിപിയ്‌ക്കൊപ്പം കൈകോര്‍ത്ത് പഞ്ചായത്ത് ഭരണം പിടിച്ച് ഇടതുപക്ഷം

suji
അഭിമന്യുവിനെ മറന്നും ഭരണം പിടിക്കും; എസ്ഡിപിയ്‌ക്കൊപ്പം കൈകോര്‍ത്ത് പഞ്ചായത്ത് ഭരണം പിടിച്ച് ഇടതുപക്ഷം

തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ എസ്ഡിപിഐക്കാര്‍ ഒറ്റക്കുത്തിനാണ് ഒരു വിദ്യാര്‍ത്ഥിയുടെ ജീവനെടുത്തത്. രാഷ്ട്രീയത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ക്യാംപസിനകത്ത് പതിവാണെങ്കിലും പുറമെ നിന്നുമുള്ള അക്രമികളാണ് ഒരു ഗ്രാമത്തിന്റെ തന്നെ പ്രതീക്ഷയായ അഭിമന്യുവിന്റെ ജീവനെടുത്തത്. എന്നാല്‍ എസ്എഫ്‌ഐ നേതാവിന്റെ ജീവന്‍ പൊലിഞ്ഞതൊന്നും ഒരു പഞ്ചായത്തിന്റെ ഭരണം പിടിക്കാന്‍ തിരുവനന്തപുരത്തെ സിപിഎം-സിപിഐ നേതൃത്വങ്ങള്‍ക്ക് പ്രശ്‌നമായില്ല.

തിരുവനന്തപുരം വെമ്പായം പഞ്ചായത്തിലാണ് അഭിമന്യുവിനെ മറന്ന് കൊണ്ട് ഇടതുപക്ഷം ഭരണം നിലനിര്‍ത്തിയത്. രണ്ടര വര്‍ഷം കൂടുമ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വെച്ചുമാറിയാണ് ഇവിടെ സിപിഐഎം-സിപിഐ ഭരണം. ഇതിന് പിന്തുണ നല്‍കുന്നത് എസ്ഡിപിഐ ആണെന്നതാണ് വൈരുദ്ധ്യം. അഭിമന്യുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും മുന്‍പാണ് ഈ രാഷ്ട്രീയ വ്യഭിചാരം അരങ്ങേറിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

അഭിമന്യുവിന്റെ കൊലപാതകം വലിയ ചര്‍ച്ചാ വിഷയമാക്കാന്‍ സിപിഎം ശ്രമിക്കവെയാണ് എസ്ഡിപിഐയുമായി ചേര്‍ന്ന് പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയ സംഭവം പുറത്തുവന്നത്. ആകെ 21 അംഗങ്ങളുള്ള പഞ്ചായത്തില്‍ 6 സിപിഎം അംഗങ്ങളും, 3 സിപിഐ അംഗങ്ങള്‍ക്കും പുറമെ ഒരു സ്വതന്ത്രന്റെയും, ഒരു എസ്ഡിപിഐ അംഗത്തിന്റെയും പിന്തുണയോടെയാണ് ഇടത് ഭരണം വെമ്പായം പഞ്ചായത്തില്‍ നടക്കുന്നത്.

വെമ്പായം പഞ്ചായത്തില്‍ യുഡിഎഫിന് എട്ട് അംഗങ്ങളും, ബിജെപിക്ക് രണ്ടും അംഗങ്ങളുണ്ട്. തങ്ങള്‍ക്ക് എസ്ഡിപിഐ എന്ത് കൊണ്ടാണ് വോട്ട് ചെയ്തതെന്ന് അറിയില്ലെന്ന നിലപാടിലാണ് സിപിഐ അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ സീനത്ത് ബീവി അവകാശപ്പെടുന്നത്. എന്നാല്‍ ഇടത് ജില്ലാ നേതൃത്വവുമായി സംസാരിച്ച ശേഷമാണ് തങ്ങളുടെ പൂര്‍ണ്ണ പിന്തുണയോടെ പഞ്ചായത്തില്‍ ഭരണം നടക്കുന്നതെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഇര്‍ഷാദ് പറയുന്നു.

അഭിമന്യുവിന്റെ പോസ്റ്റ്‌മോര്‍ട്ടം കഴിയും മുന്‍പ് സിപിഎമ്മും, എസ്ഡിപിഐയുമായി കൈകോര്‍ത്ത് ആഹ്ലാദപ്രകടനം നടത്തിയത് രാഷ്ട്രീയ വ്യഭിചാരമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു.

 

Read more topics: cpim,panchayath rule,sdpi
English summary
cpim captures panchayath rule with sdpi help
topbanner

More News from this section

Subscribe by Email