Tuesday December 18th, 2018 - 11:15:pm
topbanner

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സി.പി.എം ബ്രാഞ്ചംഗം അറസ്റ്റില്‍

Jikku Joseph
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സി.പി.എം ബ്രാഞ്ചംഗം അറസ്റ്റില്‍

തൊടുപുഴ: ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എം ബ്രാഞ്ചംഗം അറസ്റ്റില്‍. പുറപ്പുഴ വള്ളിക്കെട്ടില്‍ കുന്നുംപുറത്ത് വിജേഷാണ് പിടിയിലായത്. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ യുവതിയെ വഴിയില്‍ വച്ച് കടന്നുപിടിച്ചെന്നാണ് കേസ്.

കരിങ്കുന്നം വരികില്‍പാറ കോളനിക്ക് സമീപം ചൊവ്വാഴ്ച രാത്രിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് പുറപ്പുഴ വള്ളിക്കെട്ട് സ്വദേശി കുന്നുംപുറത്ത് വിജേഷ് അറസ്റ്റിലായത്. തൊടുപുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണത്തിനിരയാത്.

റോഡരികിലെ ഒരു വീട്ടില്‍ ഇരുചക്ര വാഹനം വച്ച ശേഷം യുവതി കോളനിയിലെ സ്വന്തം വീട്ടിലേക്കു നടന്നു പോകുകയായിരുന്നു. സ്‌കൂട്ടര്‍ പാര്‍ക്കുചെയ്തശേഷം ടോര്‍ച്ച് എടുക്കുമ്പോഴേക്കും വിജേഷ് യുവതിയെ കടന്നുപിടിക്കുയായിരുന്നു. ഭയന്ന യുവതി ബഹളം വെച്ചു. ഇതുകേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും വിജേഷ് സ്വന്തം ബൈക്കില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ കരിങ്കുന്നം പോലീസിനെ വിവരമറിയിക്കുകയും യുവതി പരാതി നല്‍കുകയും ചെയ്തു.

കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് വള്ളിക്കെട്ടിലെ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. അതിക്രമത്തിനും മാനഭംഗത്തിനുമായി ഐ.പി.സി 447, 354 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജൂഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. സിപിഎം ബ്രാഞ്ച് അംഗമായ പ്രതി വിജേഷ് ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണെന്നും പോലീസ് പറഞ്ഞു.

English summary
cpim branch committee member arrested in molestation case
topbanner

More News from this section

Subscribe by Email