Tuesday March 19th, 2019 - 3:41:pm
topbanner
topbanner

പയ്യന്നൂരിലെ ഇരട്ട കൊലപാതകം: അറസ്റ്റ് ഇന്നുണ്ടായേക്കും

NewsDesk
പയ്യന്നൂരിലെ ഇരട്ട കൊലപാതകം: അറസ്റ്റ് ഇന്നുണ്ടായേക്കും

കണ്ണൂര്‍: പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഏതാനും പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. കുന്നരു കാരന്താട്ടെ സി.പി.എം പ്രവര്‍ത്തകന്‍ സി.വി. ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ നാലു ബി.ജെ.പി പ്രവര്‍ത്തകരും അന്നൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ സി.കെ. രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരും പൊലീസ് കസ്റ്റഡിയിലുള്ളതായി അറിയുന്നു. എന്നാല്‍, ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.

രാഷ്ട്രീയ കൊലപാതകങ്ങളെ സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം വ്യാപക തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇത്തരത്തില്‍ സംശയം തോന്നി പോലീസ് കസ്റ്റഡിയിലെടുത്ത ആറു പേരെയാണു ചോദ്യംചെയ്തുവരുന്നത്. പയ്യന്നൂരിന് പുറത്തെ ചില സ്‌റ്റേഷനുകളില്‍ ഇവരെ ചോദ്യംചെയ്തുവരുകയാണ്. സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതാണ് അറസ്റ്റ് വൈകാന്‍ കാരണമെന്നാണ് സൂചന.

ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. ധനരാജ് വധക്കേസിലെ മുഴുവന്‍ പ്രതികളും വലയിലായതായി അറിയുന്നു. ഈ കേസില്‍ പയ്യന്നൂരിനു പുറത്തുള്ളവര്‍കൂടി ഉള്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. െ്രെകം ഡിറ്റാച്‌മെന്റ് ഡിവൈ.എസ്.പി പി.വി. മധുസൂദനന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സി.കെ. രാമചന്ദ്രന്‍ കൊലക്കേസിന്റെ ചുമതല ശ്രീകണ്ഠപുരം സി.ഐ സി.എ. അബ്ദുല്‍ റഹീമിനും ധനരാജ് വധക്കേസിന്റെ ചുമതല പയ്യന്നൂര്‍ സി.ഐ വി. രമേശനുമാണ്.

രണ്ടു സംഭവങ്ങളുമായി ബന്ധപ്പെട്ട് 60 ഓളം പേര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തത്. കുന്നരു കാരന്താട് സി.പി.എം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെയും ബി.ജെ.പി പ്രവര്‍ത്തകന്‍ സി.കെ രാമചന്ദ്രനെ വെട്ടികൊന്ന കേസില്‍ രാമചന്ദ്രന്റെ ഭാര്യ രജനിയുടെ പരാതിയില്‍ അമ്പതോളം പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. പ്രതികളെ സംബന്ധിച്ചു കൂടുതല്‍ വെളിപ്പെടുത്തലിന് പൊലിസ് തയ്യാറായിട്ടില്ല. അതേസമയം കൊലപാതകത്തെ തുടര്‍ന്ന് അരങ്ങേറിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വിവിധ കേസുകളില്‍ നാല്‍പ്പതോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കോഴിക്കോട്: പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ജില്ലാ ജയിലില്‍ മരിച്ച നിലയില്‍

17 കാരന് 71 കാരിയുമായി പ്രണയവിവാഹം

ചെലവ് നല്‍കുന്നില്ല; ഭാര്യ കൈകുഞ്ഞുമായി ഭര്‍ത്താവിന്റെ വീട്ടുപടിക്കല്‍ കുത്തിയിരുപ്പു സമരത്തില്‍

Viral News

Read more topics: payyannur, cpim, bms, worker, murder
English summary
cpim bms worker murder case payyannur 6 people arrest
topbanner

More News from this section

Subscribe by Email