Saturday November 17th, 2018 - 6:12:am
topbanner

പ്രവാസിയുടെ ആത്മഹത്യ; കൊടികുത്തി സമരം സിപിഐ അവസാനിപ്പിക്കുന്നു

NewsDesk
പ്രവാസിയുടെ ആത്മഹത്യ; കൊടികുത്തി സമരം സിപിഐ അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: നിലം നികത്തുന്നതിനെതിരെ കൊടികുത്തി സമരം ചെയ്യുന്ന രീതി സിപിഐ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. പുനലൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിസ്ഥാനത്തായതോടെയാണ് ഇത്തരമൊരു തീരുമാനം.

സമരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി ശക്തമായ നിലപാടെടുത്തതോടെയാണ്  പിന്നോട്ട് പോവാന്‍ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായി കാലടിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പ്രവര്‍ത്തകര്‍ നാട്ടിയ കൊടി കഴിഞ്ഞ ദിവസം എടുത്തുമാറ്റി. ഇത്തരം സമരം നടത്തുമ്പോള്‍ വിശദമായ പരിശോധന ആവശ്യമാണെന്നാണ് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിയത്.

സി.പി.ഐ കൈകാര്യം ചെയ്യുന്ന റവന്യൂവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമാണ് ജില്ലാ നേതൃത്വം ഉന്നയിക്കുന്നത്. ഭൂമി തട്ടിപ്പുകാര്‍ക്കെതിരെ റവന്യൂവകുപ്പ് തന്നെ കൂട്ട് നില്‍ക്കുന്നുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആരോപണം.

Read more topics: cpi, flag
English summary
cpi to stop hoisting flags on land
topbanner

More News from this section

Subscribe by Email