Saturday December 15th, 2018 - 7:37:pm
topbanner

സി പി ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള പതാക, ദീപശിഖ ജാഥകള്‍ക്ക് ആലപ്പുഴയില്‍ ഉജ്ജ്വല വരവേല്‍പ്പ്

NewsDesk
സി പി ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള പതാക, ദീപശിഖ ജാഥകള്‍ക്ക് ആലപ്പുഴയില്‍ ഉജ്ജ്വല വരവേല്‍പ്പ്

ആലപ്പുഴ: സി പി ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള പതാക, ദീപശിഖ ജാഥകള്‍ക്ക് ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്പ്. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പൊരുതി മുന്നേറിയ വയലാര്‍ രക്തസാക്ഷികള്‍ അന്തിയുറങ്ങുന്ന മണ്ണില്‍ നിന്നാണ് ദീപശിഖാജാഥ പ്രയാണം ആരംഭിച്ചത്.

ഇന്നലെ രാവിലെ മുതല്‍ തന്നെ വയലാറിലേയ്ക്ക് ജനങ്ങളുടെ പ്രവാഹമായിരുന്നു. രാവിലെ 8 മണിക്ക് വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജാഥാ ക്യാപ്റ്റന്‍ പി പ്രസാദിന് ദീപശിഖ കൈമാറി ഉത്ഘാടനം ചെയ്തു. മണ്ഡപത്തിന് സമീപം ചേര്‍ന്ന യോഗത്തില്‍ സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷനായി.

ചേര്‍ത്തല മണ്ഡലം സെക്രട്ടറി എന്‍ എസ് ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ജാഥാ അംഗങ്ങളായ അഡ്വ. വി ബി ബിനു, ചിറ്റയം ഗോപകുമാര്‍ എം എല്‍ എ, പി മുത്തുപാണ്ടി, ദീപ്തി അജയകുമാര്‍, അഡ്വ ആര്‍ സജിലാല്‍, ശുഭേഷ് സുധാകരന്‍, സി പി ഐ നേതാക്കളായ ടി പുരുഷോത്തമന്‍, എ ശിവരാജന്‍, അഡ്വ. ജോയിക്കുട്ടി ജോസ്, പി വി സത്യനേശന്‍, ടി എന്‍ രമേശന്‍, അഡ്വ. ജി കൃഷ്ണപ്രസാദ്, കെ കെ സിദ്ധാര്‍ത്ഥന്‍, അഡ്വ. ഡി സുരേഷ്ബാബു, എസ് പ്രകാശന്‍, ടി പി സതീശന്‍, കെ കെ പ്രഭാകരന്‍, പി എസ് എം ഹുസൈന്‍, ടി ടി ജിസ്‌മോന്‍, ആര്‍ അനില്‍കുമാര്‍, അമ്മിണിക്കുട്ടി ശശി, ആര്‍ സുഖലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പിന്നീട് ജാഥ മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിലും ആലപ്പുഴ വലിയ ചുടുകാട്ടിലും പുഷ്പാര്‍ച്ചന നടത്തി. ആലപ്പുഴ വലിയ ചുടുകാട്ടില്‍ നടന്ന ചടങ്ങില്‍ ദേശിയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായിലും പങ്കെടുത്തു. തുടര്‍ന്ന് ദേശിയപാത വഴി ജാഥ കായംകുളത്ത് സമാപിച്ചു. ഇന്ന് രാവിലെ ജാഥ കൊല്ലം ജില്ലയില്‍ പ്രവേശിക്കും.

ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം നയിക്കുന്ന പതാക ജാഥയ്ക്ക് ഇന്നലെ ചെങ്ങന്നൂരില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ചടങ്ങില്‍ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. കെ എസ് രവി സ്വാഗതം പറഞ്ഞു. ജാഥാ അംഗങ്ങളാ കെ പി രാജേന്ദ്രന്‍, വി ചാമുണ്ണി, പി പി സുനീര്‍, പി സന്തോഷ് കുമാര്‍, പി വസന്തം മഹേഷ് കക്കത്ത്, നേതാക്കളായ ടി പുരുഷോത്തമന്‍, പി വി സത്യനേശന്‍, എന്‍ രവീന്ദ്രന്‍, കെ ഡി മോഹനന്‍, കെ ചന്ദ്രനുണ്ണിത്താന്‍, അഡ്വ. എസ് സോളമന്‍, ജി ഹരികുമാര്‍, ജി സോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജാഥ പത്തനംതിട്ട ജില്ലയിലെ അടൂരില്‍ പ്രവേശിച്ചു.

Read more topics: cpi, state conference, alappuzha,
English summary
cpi state conference alappuzha
topbanner

More News from this section

Subscribe by Email