Friday November 16th, 2018 - 3:13:pm
topbanner

എംഎം മണി പരസ്യമായി പുലയാട്ട് നടത്തുകയാണ് ; ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമന്‍

suji
എംഎം മണി പരസ്യമായി പുലയാട്ട് നടത്തുകയാണ് ; ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമന്‍

വൈദ്യുതമന്ത്രി എം.എം മണിയ്ക്കും സി.പി.ഐ.എമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനം. സി.പി.ഐക്കെതിരേ മന്ത്രി പരസ്യമായി പുലയാട്ട് നടത്തുകയാണെന്നും കണ്ണുരുട്ടിക്കാണിച്ചാല്‍ പേടിക്കാന്‍ കൂലിക്ക് ആളെ നിര്‍ത്തണമെന്നും ജില്ലാ സെക്രട്ടറി കെ.ശിവരാമന്‍ പറഞ്ഞു.

മന്ത്രി മണി തുടര്‍ച്ചയായി മുന്നണി മര്യാദകള്‍ ലംഘിക്കുകയാണെന്നും കക്കൂസ് ടാങ്കിന് മുഖം കൊടുക്കുന്നതിന് തുല്യമാണ് എം.എം മണിക്ക് മുഖം നല്‍കുന്നതെന്ന് പറയുന്നില്ലെന്നും ശിവരാമന്‍ പറഞ്ഞു.
സി.പി.ഐയെ പരസ്യമായി അധിക്ഷേപിക്കുന്ന മന്ത്രി എം.എം. മണിയുടേത് മുന്നണി മര്യാദയുടെ ലംഘനമാണ്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും പറയുന്നത് അതേപടി അനുസരിക്കാന്‍ കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയല്ലെന്നും ജില്ലാ സെക്രട്ടറി തുറന്നടിച്ചു.

എം.എം.മണിയുടെ അതേ നിലപാട് സി.പി.എം ഇടുക്കി നേതൃത്വത്തിനുണ്ടോ എന്ന് വ്യക്തമാക്കണമെന്നും 1964ല്‍ സി.പി.എമ്മിന്റെ ഊരിപ്പിടിച്ച വടിവാളുകള്‍ക്കും കത്തികള്‍ക്കും ഇടയിലൂടെ നടന്ന പ്രസ്ഥാനമാണ് സി.പി.ഐ എന്നും ശിവരാമന്‍ പറഞ്ഞു.

 

 

Read more topics: cpim, m m mani, cpi
English summary
cpi criticize m m mani
topbanner

More News from this section

Subscribe by Email