Wednesday November 14th, 2018 - 10:17:am
topbanner

മാണിയുമായി സഹകരണം വേണ്ടെന്ന് സിപിഐ കേന്ദ്ര നേതൃത്വവും

NewsDesk
മാണിയുമായി സഹകരണം വേണ്ടെന്ന് സിപിഐ കേന്ദ്ര നേതൃത്വവും

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരിക്കാമെന്ന നിലപാടിലെത്തിതായുള്ള വാര്‍ത്തകള്‍ തള്ളി സിപിഐ കേന്ദ്ര നേതൃത്വം. കെ.എം.മാണിയെ മുന്നണിയില്‍ എടുക്കേണ്ടന്ന നിലപാടില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരം.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടു തന്നെയാണു കേന്ദ്രത്തിനുമെന്നു സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി. മാണിയുമായി സഹകരിക്കണമോയെന്നു തീരുമാനിക്കേണ്ടതു സംസ്ഥാന ഘടകമാണ്. കേരളത്തിലെടുത്ത തീരുമാനമാണ് ഇക്കാര്യത്തില്‍ അന്തിമമെന്നും രാജ വ്യക്തമാക്കി.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ മാണിയെ മുന്നണിയുമായി സഹകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎം-സിപിഐ നേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. മാണിയെ സഹകരിപ്പിക്കാന്‍ ഏകദേശ ധാരണ ആയിരുന്നെങ്കിലും അന്തിമ തീരുമാനം കേരളത്തിലെ നേതൃത്വം എടുക്കട്ടെ എന്നായിരുന്നു യോഗത്തില്‍ സിപിഐ ദേശീയ നേതൃത്വം എടുത്ത നിലപാട്.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പു കണക്കിലെടുത്തു കെ.എം. മാണിക്കെതിരെയുള്ള പരസ്യ വിമര്‍ശനമെങ്കിലും സിപിഐ ഒഴിവാക്കണമെന്നു സിപിഎം നേതാക്കള്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര ഇടപെടല്‍ സാധ്യമല്ലെന്നു സിപിഐ നേതാക്കള്‍ മറുപടി നല്‍കി.

Read more topics: CPI, Kerala Congress, KM Mani
English summary
CPI continue to spar over Kerala Congress leader KM Mani
topbanner

More News from this section

Subscribe by Email