Sunday December 16th, 2018 - 12:20:am
topbanner

മന്ത്രിസഭാ യോഗത്തില്‍ സിപിഐ വിട്ടുനിന്നത് ശരിയായില്ലെന്ന് മുഖ്യമന്ത്രി

NewsDesk
മന്ത്രിസഭാ യോഗത്തില്‍ സിപിഐ വിട്ടുനിന്നത് ശരിയായില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം സിപിഐ മന്ത്രിമാര്‍ ബഹിഷ്‌കരിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മന്ത്രിയസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി സിപിഐയെ വിമര്‍ശിച്ചത്. തോമസ് ചാണ്ടി പങ്കെടുക്കുന്നതിനാലാണ് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത്.

സിപിഐ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് കത്തു നല്‍കിയിരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. സിപിഐയുടെ നാലുമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

Read more topics: pinarayi vijayan, cpi, cabinet
English summary
pinarayi vijayan against cpi cabinet meet boycott
topbanner

More News from this section

Subscribe by Email