Wednesday September 19th, 2018 - 10:25:pm
topbanner
Breaking News

ചെങ്ങന്നൂരില്‍ വിജയിക്കാന്‍ മാണിയുടെ സഹായം ആവശ്യമില്ലെന്ന് കാനം

ANJU NC
ചെങ്ങന്നൂരില്‍ വിജയിക്കാന്‍ മാണിയുടെ സഹായം ആവശ്യമില്ലെന്ന് കാനം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായുള്ള സഹകരണത്തില്‍ സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മാണിയുടെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പല തിരഞ്ഞെടുപ്പുകളിലും മാണിയില്ലാതെ വിജയിച്ചിട്ടുണ്ട്. അതിലും മോശമായ അവസ്ഥയിലേക്ക് മുന്നണി എത്തിയിട്ടില്ല. മാണിയുമായി സഹകരിക്കണമെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കില്ല. വേണമെങ്കില്‍ സിപിഎമ്മിന് മാണിയെ കൂടെ കൂട്ടാമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുമായി യോജിക്കാന്‍ എല്‍ഡിഎഫ് നേതൃയോഗത്തില്‍ ധാരണയായെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഡല്‍ഹി എകെജി ഭവനില്‍ ചേര്‍ന്ന സിപിഎം-സിപിഐ നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, മാണി വിഷയത്തില്‍ സിപിഐ നേതാക്കള്‍ പരസ്യ പ്രചാരണം ഒഴിവാക്കണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകോപനപരമായ പ്രസ്താവനയിറക്കുന്നത് പ്രതികൂല ഫലം നല്‍കുമെന്നും മുന്നറിയിപ്പുണ്ട്.

English summary
cpi against tie with kerala congress party
topbanner

More News from this section

Subscribe by Email