topbanner
Friday November 24th, 2017 - 7:37:am
topbanner
Breaking News

മന്ത്രിസഭാ യോഗം അവസാനിച്ചു; രാജിക്ക് ഉപാധി അംഗീകരിക്കില്ലെന്ന് സിപിഐ

Jikku Joseph
മന്ത്രിസഭാ യോഗം അവസാനിച്ചു; രാജിക്ക് ഉപാധി അംഗീകരിക്കില്ലെന്ന് സിപിഐ

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ മുന്നണിയില്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുന്നതിനിടെ ചേര്‍ന്ന മന്ത്രിസഭാ യോഗം അവസാനിച്ചു. രാവിലെ ഒന്‍പതുമണിക്ക് ചേര്‍ന്ന മന്ത്രിസഭാ യോഗം ഒരു മണിക്കൂറോളം നീണ്ടു നിന്നു. തോമസ് ചാണ്ടിയുടെ രാജിവിഷയം തീരുമാനമാകാതെ നീളുന്നതിലുള്ള കടുത്ത എതിര്‍പ്പറിയിച്ച് മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ യോഗത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു.

ഗുരുതര ആരോപണങ്ങളും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും നേരിടുന്നതിനിടെ മന്ത്രിസഭയില്‍ നിന്ന് തല്‍ക്കാലം മാറി നില്‍ക്കാമെന്ന തോമസ് ചാണ്ടിയുടെ പ്രഖ്യാപനത്തിലും സി.പി.ഐ എതിര്‍പ്പ് അറിയിച്ചു. രാജിക്കാര്യത്തില്‍ മന്ത്രി മുന്നോട്ട്വച്ച ഒരു ഉപാധികളും അംഗീകരിക്കില്ലെന്ന് സി.പി.ഐ നേതൃത്വം അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.പി.ഐയുടെ നാല് മന്ത്രിമാരും മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

നിയമസഭാകക്ഷി നേതാവായ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കാണുക. രാവിലെ നടന്ന മന്ത്രിസഭായോഗത്തില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നിരുന്നു. സെക്രട്ടറിയേറ്റില്‍ എത്തിയ മന്ത്രിമാരായ വി.എസ് സുനില്‍കുമാര്‍, കെ.രാജു, പി.തിലോത്തമന്‍, ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ വിയോജിപ്പറിയിച്ച് വിട്ടുനില്‍ക്കുകയായിരുന്നു.

Read more topics: cpi, thomas chandy
English summary
cpi against thomas chandy
topbanner topbanner

More News from this section

Subscribe by Email