Thursday November 15th, 2018 - 11:50:am
topbanner

വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ കേസില്‍ ഹാജരാകാം

akhila
വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ കേസില്‍ ഹാജരാകാം

കൊച്ചി: കേസില്‍ ഹാജരാകുന്നത് ഇനി വീഡിയോ കോണ്‍ഫറന്‍സിലൂടെ. ദൂരെ സ്ഥലങ്ങളിലുള്ള കോടതികളില്‍ ഹാജരാവുന്നതിന് പകരം സ്വന്തം ജില്ലയിലിരുന്നുതന്നെ കേസ് നടക്കുന്ന കോടതിയുടെ അനുമതിയോടെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളിലുള്ള വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ കേസില്‍ ഹാജരാവാം.

ഇത്തരം സംവിധാനം കേരളത്തിലെ എല്ലാ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളിലും ഉണ്ടെങ്കിലും ഉപയോഗപ്പെടുത്താറില്ല. വിചാരണ കോടതിയുടെ അനുമതിയോടെ കോടതികളില്‍ ഹാജരാവുന്നതു കൂടാതെ കേസുകളില്‍ തെളിവെടുപ്പിനും ഈ സംവിധാനം ഉപയോഗിക്കാം.

വിചാരണത്തടവുകാരായും ശിക്ഷിക്കപ്പെട്ടും ജയിലില്‍ കഴിയുന്നവരുമായി അഭിഭാഷകര്‍ക്ക് ആശയവിനിമയം നടത്താനും ഇത് ഉപയോഗപ്പെടുത്താം. ജയിലില്‍ കഴിയുന്ന ആളുടെ ബന്ധുക്കള്‍ക്ക് ജയില്‍പ്പുള്ളിയുമായി സംസാരിക്കാനും ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലെ വിഡിയോ കോണ്‍ഫറന്‍സിങ് ഉപയോഗപ്പെടുത്താമെന്നു സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ കെ. സത്യന്‍ പറഞ്ഞു.

ഈ സൗകര്യങ്ങള്‍ക്കൊന്നും ഫീസ് ഇല്ല. സംസ്ഥാനത്തിനു പുറത്തുള്ള ജയിലുകളില്‍ കഴിയുന്നവരുമായും ബന്ധപ്പെടാം. ഇതിനായി അതോറിറ്റിയിലെ നിയമ സേവന കേന്ദ്രത്തില്‍ അപേക്ഷ നല്‍കി ബന്ധപ്പെട്ട കോടതിയെയോ ജയില്‍ അധികൃതരെയോ അറിയിച്ചാല്‍ വിഡിയോ കോണ്‍ഫറന്‍സിന് ഹാജരാവേണ്ട സമയം അറിയിക്കും. വിവിധ നിയമ സേവനങ്ങള്‍ ഏകജാലകത്തിലൂടെ അഭിഭാഷകന്റെയും പാരാലീഗല്‍ വൊളന്റിയറുടെയും സഹായത്തോടെ നല്‍കാന്‍ സംസ്ഥാന നിയമ സേവന അതോറിറ്റി ഓഫിസില്‍ 'സാകേതം' എന്ന പേരില്‍ നിയമ സേവന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.

അഭിഭാഷകന്റെ നിയമസേവനം, ഹര്‍ജികള്‍, നോട്ടിസ് മറുപടി എന്നിവ തയാറാക്കാന്‍ പാരാലീഗല്‍ വൊളന്റിയറുടെ സേവനവും സൗജന്യ നിയമസഹായം ലഭിച്ചിട്ടുള്ള തടവുകാര്‍ക്ക് അഭിഭാഷകനുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ ബന്ധപ്പെടാനുള്ള സൗകര്യവുമുണ്ട്. ഹെല്‍പ് ലൈന്‍ നമ്പര്‍ 1516 (പ്രവൃത്തി ദിവസങ്ങളില്‍ ഓഫിസ് സമയത്തു മാത്രം).

Read more topics: court, video, conference
English summary
court video conference facility
topbanner

More News from this section

Subscribe by Email