Tuesday February 19th, 2019 - 12:39:am
topbanner

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം; അന്തിമ വിജ്ഞാപനം ഇറക്കുന്നത് ഹൈക്കോടതി തടഞ്ഞു

ANJU NC
നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം; അന്തിമ വിജ്ഞാപനം ഇറക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: സര്‍ക്കാര്‍ നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് ഹൈക്കോടതി സ്‌റ്റേ. നഴ്‌സുമാരടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച അവസാന വിജ്ഞാപനം ഈ മാസം 31ന് മുമ്പ് പുറപ്പെടുവിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. അന്തിമ വിജ്ഞാപനം ഉടന്‍ പാടില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

ശമ്പള പരിഷ്‌കരണം നടപ്പാക്കിയാല്‍ ആശുപത്രികള്‍ വലിയ പ്രതിസന്ധിയിലാകുമെന്നും രോഗികളുടെ ചികിത്സാ ഭാരം കൂടുമെന്നും മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. എന്നാല്‍ കേസില്‍ വാദം തുടരുമെന്നും വിജ്ഞാപനം ഇറക്കുന്നത് സ്റ്റേ ചെയ്യുന്നതായും കോടതി ഉത്തരവിടുകയായിരുന്നു.

Viral News

English summary
court stays final notification regarding nurses salary hike
topbanner

More News from this section

Subscribe by Email