Wednesday September 19th, 2018 - 2:59:pm
topbanner
Breaking News

ചികിത്സാ ചെലവ്: മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരായ ഹര്‍ജി തള്ളി

ANJU NC
ചികിത്സാ ചെലവ്: മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരായ ഹര്‍ജി തള്ളി


തിരുവനന്തപുരം: അനധികൃതമായി സഹായം കൈപ്പറ്റിയെന്ന മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് നടപടി. ബിജെപി നേതാവും എം.പിയുമായ വി.മുരളീധരനാണ് ഹര്‍ജി തള്ളിയത്.

8500 രൂപയില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ ആശ്രിതരുടെ പട്ടികയില്‍ വരില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാണ് ഭര്‍ത്താവ് കെ.ഭാസ്‌കരന്റെ ചികിത്സയുടെ പേരില്‍ മന്ത്രി ശൈലജ ചികിത്സാ ചെലവിനുള്ള തുക കൈപ്പറ്റിയതെന്നാണ് വി.മുരളീധരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

81,130 രൂപയാണ് ഭര്‍ത്താവിന്റെ ചികിത്സാ ചെലവിനായി മന്ത്രി എഴുതിയെടുത്തത്. ഇത് നിയമവിരുദ്ധവും പൊതുഖജനാവിന്റെ ദുര്‍വിനിയോഗവുമാണെന്നും മുരളീധരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചികിത്സാ ചെലവ് സര്‍ക്കാരില്‍ നിന്നു വാങ്ങുന്ന സമയത്ത് കെ. ഭാസ്‌കരന്‍ മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു.

Read more topics: court, reject, harji, kk shylaja,
English summary
court reject harji against minister kk shylaja
topbanner

More News from this section

Subscribe by Email