Tuesday February 19th, 2019 - 12:50:am
topbanner

ക്യാന്‍സര്‍ ബാധിച്ച ഭാര്യയെ പീഡിപ്പിച്ചു ; ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിന് പണികിട്ടി

suji
ക്യാന്‍സര്‍ ബാധിച്ച ഭാര്യയെ പീഡിപ്പിച്ചു ; ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിന് പണികിട്ടി

ക്യാന്‍സര്‍ രോഗിയായ ഭാര്യയെ പീഡിപ്പിച്ച ഭര്‍ത്താവിനോട് 42 പവനും അമ്പതിനായിരം രൂപയും തിരിച്ചുനല്‍കാന്‍ ഇരിങ്ങാലക്കുട കോടതിയുടെ ഉത്തരവ്. എടതിരിഞ്ഞി ഓലക്കോട് അബ്ദുള്‍ ഖാദറിന്റെ മകള്‍ സാബിറ കുടുംബ കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഭര്‍ത്താവ് വലിയകത്ത് ഉമ്മറിനോട് സ്വര്‍ണ്ണവും പണവും തിരിച്ചു നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

1985 നവംബര്‍ 3നാണ് ഉമ്മര്‍ സാബിറയെ വിവാഹം കഴിച്ചത്. 2002ലാണ് സാബിറയ്ക്ക് കാന്‍സര്‍ പിടിപെട്ടത്. തുടര്‍ന്ന് ഭര്‍ത്താവ് ഇവരെ അവഗണിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. 2013ല്‍ മറ്റൊരു സ്ത്രീയുമായി വീട്ടിലെത്തുകയും അവര്‍ക്കൊപ്പം താമസിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തടസ്സം നിന്ന സാബിറയെ ഉപദ്രവിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു.

തുടര്‍ന്നാണ് ഭര്‍ത്താവിന് വിവാഹ സമ്മാനമായി കൊടുത്ത ആഭരണവും പണവും നല്‍കണമെന്നാവശ്യപ്പെട്ട് സാബിറ കുടുംബ കോടതിയെ സമീപിച്ചത്. ആറു മാസത്തിനകം ഇവ തിരിച്ചു നല്‍കിയില്ലെങ്കില്‍ ഉമ്മറിന്റെ പേരിലുള്ള വസ്തു ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടു.

Viral News

Read more topics: cancer, wife, husband
English summary
court order husband who tortured wife should give back her money and gold
topbanner

More News from this section

Subscribe by Email