Friday February 22nd, 2019 - 10:24:am
topbanner

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

suji
നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

ഷഹീര്‍ ഷൗക്കത്തലി കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി ആവശ്യപ്പെട്ടാണ് കൃഷ്ണദാസ് ഹര്‍ജി നല്‍കിയത്. ഇത്തരം ആവശ്യങ്ങള്‍ അംഗീകരിക്കണമെങ്കില്‍ കൃഷ്ണദാസിന്റെ ജാമ്യം ദ്ദാക്കേണ്ടിവരുമെന്ന് ജസ്റ്റിസുമാര്‍ പറഞ്ഞു. സമാനമായ അപേക്ഷ നേരത്തെ നല്‍കിയപ്പോള്‍ കൃഷ്ണദാസിനെ കോടതിയലക്ഷ്യ നടപടിയെടുക്കാതെ ഒഴിവാക്കിയതാണെന്ന കാര്യവും ഡിവിഷന്‍ ബെഞ്ച് ഓര്‍മ്മിപ്പിച്ചു.

കേസില്‍ കൃഷ്ണദാസിന് നേരത്തെ ജാമ്യം നല്‍കിയിരുന്നു. ജാമ്യ വ്യവസ്ഥ അനുസരിച്ച് കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ജാമ്യത്തില്‍ തുടരുന്ന കാലം കോയമ്പത്തൂരിലേക്ക് പോകാനും പാടില്ല. ഷഹീര്‍ ഷൗക്കത്ത് അലി എന്ന വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാകും വരെ കേരളത്തില്‍ കൃഷ്ണദാസ് പ്രവേശിക്കരുതെന്ന് കഴിഞ്ഞ ആഗസ്തിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

Viral News

Read more topics: court , p krishna das ,plea
English summary
court dismisses p krishna das plea
topbanner

More News from this section

Subscribe by Email