Wednesday May 23rd, 2018 - 6:54:am
topbanner

അടിപ്പാതയും ആകാശപ്പാതയുമായി ആലപ്പുഴയുടെ മുഖം മാറുന്നു

NewsDesk
അടിപ്പാതയും ആകാശപ്പാതയുമായി ആലപ്പുഴയുടെ മുഖം മാറുന്നു

ആലപ്പുഴ: കിഴക്കിന്‍റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴ ജില്ലയെ പുതുക്കിപ്പണിയുന്നതിന് സംസ്ഥാന സർക്കാർ പദ്ധതി ഒരുങ്ങുന്നു. ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് പൂര്‍ണ്ണമായും പരിഹാരം കാണുന്നതിനുമായി ആലപ്പുഴ കോടതി പാലം പുനര്‍നിര്‍മ്മിക്കുകയാണ്.

98 കോടിയോളം മുതല്‍ മുടക്കില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ് നിലവിലുള്ള സ്ഥലം പരാമാവധി പ്രയോജനപ്പെടുത്തി സ്ഥലമെറ്റെടുപ്പ് കുറച്ച് ആധുനിക രീതിയില്‍ അടിപ്പാതയോടും ആകാശപാതയോടും കൂടിയാണ് പാലം പുനര്‍നിര്‍മ്മിക്കുന്നത്.

സ്ഥലമെറ്റെടുക്കുമ്പോള്‍ ഒഴിപ്പിക്കേണ്ടതായി വരുന്ന കച്ചവടസ്ഥാപനങ്ങളെ പ്രൊജക്റ്റില്‍ പ്രത്യേകം ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കടമുറികളിലേക്ക് മാറ്റി സ്ഥാപിക്കാനാവശ്യമായ സൗകര്യം ഡിസൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴയിലെ യാത്രാ രംഗത്ത് പ്രധാന പങ്ക് വഹിക്കുന്ന ബോട്ട് ജെട്ടിയും ഇതിലൂടെ പുനര്‍നിര്‍മ്മിക്കുന്നതിലൂടെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്ത് വര്‍ദ്ധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പറഞ്ഞു.

പൊതുമരാമത്ത് പാലം വിഭാഗമാണ് പദ്ധതിയുടെ മുഴുവന്‍ രൂപരേഖയും തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ആലപ്പുഴയെ പുതുക്കിപ്പണിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. മന്ത്രി ഡോ. തോമസ് ഐസക്കും ഇതുതന്നെ പറഞ്ഞിരുന്നു. ഇത് പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുകയാണ് ഈ സർക്കാരെന്നും മന്ത്രി അറിയിച്ചു.

പദ്ധതി പൂര്‍ത്തിയാകുമ്പോഴേക്കുമുള്ള ത്രീഡി രൂപരേഖ തയ്യാറാക്കിയത് മന്ത്രി പുറത്തുവിട്ടു.അത് ചുവടെ കാണാം

Read more topics: alappuzha, court bridge alappy,
English summary
court bridge alappy.The face of Alappuzha changes with the basement and the skies

More News from this section

Subscribe by Email